KERALA
പിണറായിക്കെതിരെ ഒളിയമ്പുമായ് ബിനീഷ് കോടിയേരി : അച്ഛൻ ഒരിക്കലും പാർട്ടിയെ തന്റെ പ്രതിരോധത്തിനുള്ള കവചമാക്കിയില്ലെന്ന് കുറിപ്പ്
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികദിനത്തിൽ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. കോടിയേരി നേരിട്ട രാഷ്ട്രീയ വിവാദങ്ങളും താൻ നേരിട്ട കേസുകളും അന്വേഷണങ്ങളും വിശദമാക്കുന്ന കുറിപ്പിലെ ചില പരാമർശങ്ങൾ സിപിഎം നേതൃത്വത്തെയും പ്രത്യേകിച്ച് പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ള ഒളിയമ്പുകളാണോ എന്ന ചർച്ചയാണ് ഉയരുന്നത്.
കോടിയേരി നേരിട്ട വിവാദങ്ങൾ ഓർത്തെടുത്ത ബിനീഷ് അച്ഛൻ ഒരിക്കലും പാർട്ടിയെ തന്റെ പ്രതിരോധത്തിനുള്ള കവചമാക്കിയിരുന്നില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. തനിക്കെതിരെ കേസുകൾ വന്നപ്പോഴും എല്ലാം സ്വയം നേരിടണമെന്ന നിലപാടായിരുന്നു കോടിയേരിയുടേതെന്നും ബിനീഷ് പറയുന്നു. ‘നിന്റെ പേരിൽ പാർട്ടി മറുപടി പറയില്ല, ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം’ എന്ന് ജയിലിൽ കഴിയുന്നതിനിടെ കോടിയേരി തന്നോട് പറഞ്ഞതായും ബിനീഷ് കുറിപ്പിൽ വ്യക്തമാക്കുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികദിനത്തിൽ കണ്ണൂരിൽ നടക്കുന്ന അനുസ്മരണ പരിപാടികളിൽ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. മുൻവർഷങ്ങളിൽ ഇവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കേണ്ടതുള്ളതിനാലാണ് ഇരുവരും അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാത്തതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം“My children, do not weep, I am not going very far, Ishall see you from there. You will only have to look when it is night, youwill see me smile”.
വിക്ട്ർ ഹ്യൂഗോയുടെ വിഖ്യാതനായ കഥാപാത്രം ജീൻ വാൽജീൻമരണത്തിന് മുൻപ് മക്കളോട് പറഞ്ഞ വാചകംഎനിക്ക് ഇടക്കിടെ ഓർമ്മവരും.ആകാശചെരുവിലെവിടെയോ അച്ഛൻ ഉദിച്ച് നിൽക്കുന്നുണ്ട്എനിക്ക് വഴികാട്ടുന്ന രാത്രിനക്ഷത്രമായി !!അച്ഛൻ മരണക്കിടക്കിയിൽ പറഞ്ഞ വാചകം ഞാൻ ഇടക്കിടെ ഓർക്കുംകരയരുത്. വീണുപോയാലും ആരുടെയും കാല് പിടിക്കരുത്ഞാൻ ഇല്ലാതാവുന്നതോടെനിങ്ങളും മോചിതരാകുംഞാൻ മരിക്കുന്നതോടെനിങ്ങളെ വേട്ടയാടുന്നത് അവർ അവസാനിപ്പിക്കും …!അച്ഛൻ ഇല്ലാതായിട്ട് നാല് വർഷം തികയുന്നു എത്ര തത്വചിന്താപരമായ വാക്കുകൾ ആണത്.കോടിയേരി പോയി , ഞങ്ങളോടുള്ള വേട്ടയും നിന്നു….ജീവിച്ചിരിക്കുമ്പോൾ പ്രമേഹം കുറയാൻ കെട്ടിയമരുന്ന് ചൂണ്ടിക്കാട്ടി മന്ത്രമെഴുതിയ ഏലസ് എന്ന് പരിഹസിച്ചവർഅച്ഛന്റെ കൈകൾക്കടിയിൽ വിവാദം കണ്ടെത്തിയവർകോടിയേരി ഉണ്ടായിരുന്നെങ്കിൽഈ പാർട്ടിക്ക് ഈ ഗതിവരില്ലായിരുന്നു എന്ന് മാറ്റി പറയുന്നത്പാർട്ടിയോട് അവർക്ക്പെട്ടെന്ന് സ്നേഹം കൂടിയത് കൊണ്ടെന്നും അല്ലഇന്നിനെ അടിക്കാൻ , മുൻപത്തെ നേതാവ് ഒരു ഉപകരണം . ഈ വൃത്തം തുടരുംവ്യക്തികൾക്കേ മാറ്റം ഉണ്ടാവുവേട്ടക്കോ, വേട്ടനായ്ക്കളോവേട്ടക്കാരോ മാറുന്നില്ലഈ വ്യവസ്ഥിതി തുടരുംപ്രപഞ്ചം ഉളളടുത്തോളം കാലം.ഓർമ്മയിൽ ചിതലരിക്കാത്ത ചിലത് ഓർമിപ്പിക്കാംപഴയ വിഐപി കഥ ചിലർ മറന്ന മട്ടാണ് .കിളിരുരിലെ സിനിമാ മോഹം ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ചില നരാധമാൻമാർസംഘം ചേർന്ന് പീഡിപ്പിച്ചു.ഓർമ്മിയില്ലേ ….ഇതിൽ ചില വിഐപികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നആരോപണം അന്തരീക്ഷത്തിൽ ഉടലെടുത്തുഅന്ന് നിരവധി വിവാദങ്ങളിൽപ്പെട്ട്നട്ടം തിരിഞ്ഞ അന്നത്തെ യുഡിഎഫ് സർക്കാരും അവരുടെ കൂലിയെഴുത്തുകാരായ ചില പത്രങ്ങളും ആദ്യം പ്രതിയെ ഫിക്സ് ചെയ്തു പ്രതി ബിനീഷ് കോടിയേരി !!കഥയുണ്ടായാൽ പോരല്ലോതിരകഥ കൂടി വേണ്ടേബോയിംഗ് ബോയിംഗ് സിനിമയിൽഏട്ടുവീട്ടിൽ രാഘവൻ പിളളനാല് ഹരിജൻ യുവതികളെബലാൽത്സംഗം ചെയ്തു എന്നനുണകഥ ഉണ്ടാക്കിയത് പോലെപിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നുമുൻപ് നാടകാഭിനയവും ഉണ്ടായിരുന്ന എനിക്ക്എന്റെ കാലക്കേടിന് സിനിമാമോഹം പിടിപ്പെട്ടത് ആയിടക്കാണ്ഞാൻ അഭിനയിച്ച ആ സിനിമയിലേക്ക് ഈ പെൺകുട്ടിയെകാസ്റ്റ് ചെയ്തിരുന്നു പോലും . പക്ഷെ എന്തോ പരിഗണിക്കപ്പെട്ടില്ലപോരേ പൂരം !!ബിനീഷ് കോടിയേരി അഭിനയിച്ച സിനിമയിലെക്ക് പരിഗണിച്ചപെൺകുട്ടി പീഡനത്തിന് ഇരയായാൽഅതിന്റെ ഉത്തരവാദി ഞാനല്ലാതെ മാറ്റാര് ?പിന്നെ കേസായി അന്വേഷണമായി പോലീസ് ആയിസിബിഐയായി…മൂന്ന് സി ബി ഐ സംഘം മാറി മാറിയാണ് ആ കേസ് അന്വേഷിച്ചത്എന്നെ ചോദ്യം ചെയ്തിരുന്നത്.ഡെയ്ലി പത്രവാർത്ത വരുംഎനിക്കന്ന് 20 വയസേ ഉളളു…!!!ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത , അറിയാത്ത വ്യക്തികളെഎനിക്കൊപ്പം ചേർത്ത് കഥയുണ്ടാക്കിഒരു മഞ്ഞ പത്രക്കാരന്റെ തിരകഥഡെയ്ലി പത്രങ്ങൾക്ക് ലഭിക്കുംനീണ്ട 8 കൊല്ലം ആ കേസ് അന്വേഷിച്ചുഒടുവിൽ കേസിന്റെ വിധിവന്നു. ഇൻഡ്യൻ എക്സ്പ്രസ് പത്രം 2012 മെയ് 16 പ്രസിദ്ധീകരിച്ച വാർത്തുയുടെ തലക്കെട്ട്ഇങ്ങനെ No ‘VIP’ in Kiliroor case: CBIജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ഗതഭാഗ്യയായ പെൺകുട്ടിയെയും എന്നെയുംചേർത്ത് കഥയുണ്ടായിയവരുടെ ലക്ഷ്യംമൊട്ടേമ്മൽ ബാലകൃഷ്ണന്റെ മകൻ ബിനീഷ് ആയിരുന്നതല്ലഎന്റെ പേരിന്റെ അറ്റത്ത് വന്ന പേര് ഉണ്ടല്ലോകോടിയേരി എന്ന നാമംഅതായിരുന്നു ലക്ഷ്യം….ആ ലക്ഷ്യം 9 വർഷവും നിറവേറ്റി എന്ന ചാരിതാർത്ഥ്യത്തോടെലക്ഷ്യവും മാർഗ്ഗവും പിഴച്ച വാർത്ത പാതാളകുഴിലേക്ക് പതിച്ചുആരെങ്കിലും മാപ്പ് പറഞ്ഞോ ?കോടിയേരിയോട്? !! എന്റെ അച്ഛനോട്!അതിന് ശേഷം വന്ന മെർക്കിസ്റ്റൺ ഭൂമി ഇടപാട് കേസ് ഓർമ്മയില്ലേ?അന്നും ഉണ്ടായി കുറെ കോലാഹലങ്ങൾഅച്ഛൻ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കെ സർക്കാർ നൽകിയത് തലസ്ഥാനത്തെ പ്രശ്സ്തമായമൻമോഹൻ ബംഗ്ലാവ് ആയിരുന്നു. മരപട്ടി ശല്യവും , കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥ മൂലവുംഅവിടെ വാസയോഗമായിരുന്നില്ല. മന്ത്രിയായ ആദ്യഘട്ടത്തിൽ അദ്ദേഹം പാർട്ടി നൽകിയ എകെജി ഫ്ലാറ്റിലായിരുന്നുതാമസം . എന്നാൽ പിന്നീട് മൻ മോഹൻ ബംഗ്ലാവിലേക്ക് തന്നെ മാറി.വാസ്തുദോഷം മാറാൻ മന്ത്രി പൂജ നടത്തിയെന്നായി അടുത്ത ആരോപണം വാതിലും , ജനലും പൊളിച്ചു എന്നായി അടുത്തത്PWD ഉദ്യോഗസ്ഥർ സർക്കാർ ഭവനം പുതുക്കി പണിതതിന് കോടിയേരികേട്ട ആക്ഷപത്തിന് കണക്കില്ലഅങ്ങനെ ഈ വീട്ടിൽ ഇനി താമസിക്കേണ്ടതില്ല എന്ന് അച്ഛൻ തീരുമാനിച്ചു.മൻമോഹൻ ബംഗ്ലാവ് മാറിവകുപ്പ് മറ്റൊരു വീട് വാടകക്ക് എടുത്ത് നൽകിആ വീടിന്റെ ഉടമസ്ഥനായ സേവി മനോ മാത്യുവിന് പൊൻമുടിയിലെ മെർച്ചന്റ്സ്റ്റൺ എസ്റ്റേറ്റ്ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇസ്രോക്ക് വേണ്ടി 81 ഏക്കർ ഭൂമിഅയാളിൽ നിന്നും വാങ്ങാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇസ്രോ തീരുമാനിച്ചു. എന്നാൽ വനം വകുപ്പ് ഇത് പരിസ്ഥിതി ദുർബല പ്രദേശമായതിനാൽ വിൽക്കാൻ കഴിയില്ല എന്ന നിലപാട് എടുത്തു.പോരേ പൂരം !!ഭുമി തട്ടിപ്പുകാരനായ ഒരു വ്യക്തിയുടെ വീട്ടിൽ ആഭ്യന്തരമന്ത്രിയുടെ പൊറുതിഅവസാനം മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ മെർക്കിസ്റ്റൺ ഭൂമി കേസിൽ സേവി മനോ മാത്യുവിനെ വിജിലൻസ് കോടതി വെറുതെ വിട്ടുകോടിയേരി വഴിവിട്ട് എന്തെങ്കിലും ചെയ്തു എന്ന് കോടതി പോലും പറഞ്ഞില്ലഒന്നാലോചിച്ച് നോക്കു.. ഗവർമെന്റ് വകുപ്പ് എടുത്ത് കൊടുത്ത വസതിയിൽ താമസിച്ചാലും വിവാദം ഉണ്ടാകും എന്ന തിരിച്ചറിവ് ഞങ്ങൾക്ക് പുതിയതായിരുന്നുപുതിയ കാലത്ത് ഇതൊക്കെ ഒന്ന് ചേർത്ത് വായിക്കണം. ഇടതുപക്ഷ മന്ത്രിമാർ വീട് പണി നടത്തുമ്പോൾ മോഡിപിടിപ്പിക്കലുംയു ഡി എഫ് മന്ത്രിമാർ വീട് പണി നടത്തുമ്പോൾ അറ്റകുറ്റ പണിയും ആവുന്ന പ്രത്യേകതരം ഒരു വ്യവസ്ഥ.കോടിയേരി എന്ന മനുഷ്യനെകടിച്ച് വലിച്ചശേഷം ആ കേസും പാതാളത്തിലക്ക് പോയിപിന്നെ വന്ന പ്രമാദമായ കേസായിരുന്നു പോൾ മുത്തൂറ്റ് വധം ബിനീഷ് കോടിയേരി ബന്ധം വാർത്തകൾഅതിലും എന്നിലൂടെ അച്ഛനെ ആയിരുന്നു ലക്ഷ്യം.അച്ഛൻ അന്നും ആ കേസിലും കൃത്യമായി പൊതു സമൂഹത്തിൽ വന്ന് നിലപാട് പറഞ്ഞു “ആരോട് ബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതികളെ പിടികൂടും. ”കൊലക്കേസിലെ പ്രതികളെ ഞാൻ ആഭ്യന്ത്രമന്ത്രിയുടെ വസതിയിൽ ഒളിപ്പിച്ചു എന്ന് വരെ കഥയുണ്ടായി. എന്റെ ഉറ്റസ്നേഹിതരാണ് ഓം പ്രകാശ് എന്ന് മാധ്യമങ്ങൾ എഴുതിഒളിവിൽ പോയ ആരോപണവിധേയരെ 9 ദിവസമേ വേണ്ടി വന്നുളളു പിടികൂടാൻപിടിയിലായവർ തന്നെ ഞാനുമായി ബന്ധം ഇല്ലെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല ഇതിനിടയിൽ നിശ്ചയം ഉറപ്പിച്ച ദിവസം രണ്ട് വീട്ടുകാരും നേരത്തെ തീരുമാനിച്ച എന്റെ വിവാഹം നടന്നത്ഈ കേസുമൂലം എന്റെ കല്യാണം മുടങ്ങാതെ ഇരിക്കാൻ ആണെന്ന് വേറൊരു കളളകഥപരന്നു. ഇതിനിയിയിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് എസ് കത്തി ഉണ്ടാക്കി എന്ന വാർത്ത വന്നുഇതെല്ലാം എന്നിലേക്ക് കണക്ട് ചെയ്ത് മാസങ്ങൾ വാർത്തയെഴുതിഅങ്ങനെ മാധ്യമങ്ങൾ മൂലം എന്റെ മധുവിധുകാലം നല്ല ശേലായിരുന്നുഅവസാനം അതിലും സിബിഐ തന്നെ വന്നു.ആ കേസെന്തായി ??ബിനീഷ് കോടിയേരി പ്രതിയാണോ ?ബിനീഷ് കോടിയേരി പ്രതികളെ രക്ഷിച്ചു എന്ന കണ്ടെത്തൽ സിബിഐക്ക് ഉണ്ടോ ?നേരത്തെ പലവട്ടം കുത്തിമുറിവേൽപ്പിച്ചകോടിയേരിയുടെ രക്തം മോന്തി കുടിച് എതിരാളികൾ ദാഹം മാറ്റി !!!എന്നിട്ടരിശം തീരാഞ്ഞിട്ടവനാ പുരയുടെ ചുറ്റുംമണ്ടി നടന്നു എന്ന് കുഞ്ചൻ നമ്പ്യാർ വർണ്ണിച്ചത് പോലെഅവിടെ കൊണ്ട് അവസാനിച്ചോ ?അടുത്തത് ടോട്ടൽ ഫോർ യൂഎന്ന തട്ടിപ്പ് കഥയായിരുന്നുശബരീനാഥ് എന്ന മീശമുളക്കാത്ത ഒരു പയ്യൻ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇരട്ടി ലാഭവും ഉയർന്ന പലിശയും വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം സ്വീകരിച്ചു. പതിവ് പോലെ ഏതാണ്ട് 50 കോടി തട്ടിച്ച് പയ്യൻ നാടുവിട്ടു. നാട്ടുകാരെ പറ്റിച്ച് കുറെ ആംഡംബര കാറും വാങ്ങി ഞാൻ യാത്ര ചെയ്യുന്നത് ഈ കാറിലാണ് എന്ന് ആയിരുന്നു ആദ്യത്തെ കഥ.എന്റെ ഇതുവരെയുളള ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരുത്തനെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല ഇപ്പോഴും,പക്ഷെ ഞാൻ ഈ പയ്യന്റെ പാർട്ടികളിലെ നിത്യസാനിധ്യം ആണെന്ന് മാധ്യമങ്ങൾ വെച്ചലക്കിആദ്യം പോലീസ് പിന്നെ ക്രൈംബ്രാഞ്ച് അന്വേഷിച്ചു, പതിവ് പോലെ എന്റെ കേസാവുമ്പോൾസിബിഐ വന്നില്ലെങ്കിൽ ഒരു മസാല ഇല്ലല്ലോ അവരും വന്നുഎല്ലാവരും ഏകസ്വരത്തിൽ പറഞ്ഞുബിനീഷ് പ്രതിയല്ല. ബിനീഷിന് ഇയാളുമായി യാതൊരു ബന്ധവും ഇല്ലപിന്നീട് വന്നു റഷ്യൻ സുന്ദരിയുമായി ബിനീഷ് കോടിയേരി! !!!!2006 മുതൽ 2011 വരെ അതായത് അച്ഛൻ ആഭ്യന്തരമന്ത്രിയായിരിക്കെഎന്ത് കേസ് വന്നാലും പുട്ടിന് പീരയിടുന്നത് പോലെ എന്റെ പേര് പരാമർശിക്കാതെവാർത്തക്ക് നിലനിൽപ്പ് ഇല്ലായിരുന്നുഞാൻ മുൻപ് പറഞ്ഞത് പോലെ കേരളത്തിലെ ആളുകൾക്ക് ഒരു കാലത്തെ ഈവെനിംഗ് സ്നാക്ക്സ് ആയിരുന്നു ബിനീഷ് കോടിയേരി….ഒന്നും രണ്ടും മൂന്നും അല്ല നീണ്ട ഏകദേശം 22 വർഷത്തോളം എന്നെ കുറിച്ചുള്ള അപസർപ്പക കഥകൾ തുടർന്നു…. പറഞ്ഞു പരത്തിയ എല്ലാ കേസിലും കേന്ദ്ര ഏജൻസി സി ബി ഐ തന്നെ കേസ് അന്വേഷിച്ചുമിക്ക കേസിലും എന്നെ ചോദ്യം ചെയ്തു.ഒരു കേസിലും പക്ഷെ ഒന്നും കണ്ടെത്താനായില്ല.ഇതിനിടിയിൽ രവിപിളളയുടെ കമ്പനിയിൽ ജോലിക്ക്അദ്ദേഹം എന്നെ നിയോഗിച്ചു. കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിചെയ്തവർക്ക് അറിയാം പദവി കേട്ടാൽ ഞെട്ടുംപക്ഷെ പണി എല്ലാം ഒന്ന് തന്നെഗുണ്ടപണിയും ചെയ്ത് നടക്കുന്ന ബിനീഷ് കോടിയേരി എങ്ങനെഈ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയി എന്ന് എഴുതി.അവരുടെ ധാരണ രവി പിളള പ്രസിഡന്റും , ഞാൻ വൈസ് പ്രസിഡന്റും എന്നായിരുന്നു. അതായത് രവിപിളള മാറിയാൽ ഞാൻ കമ്പനി ഉടമസ്ഥനാകുംഎന്ന് വരെ ചിവർ വിളിച്ച് കൂവി…കമ്പനിയിലെ അസംഖ്യം ആളുകളിൽ ഒരാൾമാത്രമായ എന്നെ ചുറ്റിപറ്റി ഡെയ്ലി കഥവന്നതോടെ ഞാൻ മൂലം സ്ഥാപനത്തിന് ചീത്തപേര് വരാതിരിക്കാൻ വേണ്ടിനിർബന്ധപൂർവ്വം ഞാന് രാജി വെച്ചുകമ്മ്യൂണിസ്റ്റുകാരുടെ മക്കൾ കീറിയ ജീൻസ് ഇടരുത് ചൂട് വെളളത്തിൽ കുളിക്കരുത്തുടങ്ങിയ നിരവധി ശീലകൾ ഹൃദിസ്ഥമാക്കിയആളുകൾ എല്ലാം കൂടി എന്റെ പണിയും കളയിച്ച്നാട്ടിലെത്തിച്ചുഇതിനിടയിയിൽ കൊല്ലം സ്വദേശിയായ മഠത്തിൽ രഘു എന്നഎന്റെ പരിചയക്കാരൻ വിമാനത്താവളത്തിൽ വെച്ച് എന്തോ പ്രശ്നം ഉണ്ടായിഇതൊടെ മാധ്യമങ്ങൾ അദ്ദേഹത്തെയും എന്റെ ബിനാമിയാക്കിഎന്റെ ബിനാമികളുടെ ലിസ്റ്റ് എടുത്താൽ തീരില്ലഒരു ആയിരം പേരുടെപേരെങ്കിലും മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ട്.ഇവർ പ്രചരിപ്പിച്ചത് വെച്ച് നോക്കിയാൽ കേരളത്തിന്റെ പല കണ്ണായ ഭൂമിയും എന്റേതാണ്….! എനിക്ക് സ്വിസ് ബാങ്കിൽ വരെ അക്കൗണ്ട് ഉണ്ടെന്ന് ഇവരെഴുതിയിട്ടുണ്ട്അച്ഛനെ വേട്ടയാടാൻ വലിയ കേസുകളോ വലിയ ആരോപണങ്ങളോ തന്നെ വേണമെന്നില്ലായിരുന്നു.ചിലപ്പോൾ നൂറ് മീറ്റർ പോലും തികയാത്ത ഒരു യാത്ര മതിയായിരുന്നു.പാർട്ടി ജാഥയുടെ ഭാഗമായി നടന്ന ഒരു സ്വീകരണത്തിനിടയിൽ സഖാക്കളുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ ഒരു മിനി കൂപ്പറിൽ കയറി. അത്രമാത്രം.അന്ന് അച്ഛൻ മന്ത്രിയല്ല.എം.എൽ.എയുമല്ല.സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിന് പകരം ആഡംബരകാർ തിരഞ്ഞെടുത്തതുമല്ല.സ്വന്തം ആവശ്യത്തിനായി ആ കാറിൽ യാത്ര ചെയ്തതുമല്ല.ഒരു പാർട്ടി പരിപാടിക്കിടെ, സഖാക്കളുടെ നിർബന്ധത്തിന് വഴങ്ങി, ഏതാനും നിമിഷങ്ങൾ—നൂറ് മീറ്ററിൽ താഴെ മാത്രം—അതിൽ കയറി.പക്ഷേ പിന്നീട് നടന്നത് നോക്കൂ.ആ കാറിന്റെ വില മുതൽ കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതശൈലി വരെ ചർച്ചയായി.മിനി കൂപ്പറിൽ കയറിയ ഏതാനും നിമിഷം ആ മനുഷ്യനെ പിടിച്ച് കമ്മ്യൂണിസത്തിന്റെ ലാളിത്യത്തെ വിചാരണ ചെയ്തു.ഒരു കാറിൽ കയറിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ അളവുകോലാക്കി.ആ വാഹനത്തിന്റെ പേരുകൊണ്ട് ആ മനുഷ്യനെ നിർവചിക്കാൻ ശ്രമിച്ചു.ആ സംഭവം അച്ഛൻ മരിക്കുന്നതുവരെ പിന്തുടർന്നു.പക്ഷെ എനിക്ക് നേരെ നടന്ന എറ്റവും നിന്ദ്യവും, അധാർമ്മികവും , മനുഷ്യത്വരഹിതവുമായആക്രമണം നടന്നത് 2020 ലാണ് . എന്റെ ഒരു പഴയ സുഹൃത്തിന് അയാളുടെ ബിസിനസ് ആവശ്യത്തിന് വേണ്ടി രേഖമൂലം കരാർ ഉണ്ടാക്കി ബാങ്ക് മുഖേന പണം കടം കൊടുത്തു . ഞാൻ പണം കടം കൊടുത്ത ഘട്ടത്തിലൊന്നും നിയമവിരുദ്ധ മയക്ക്മരുന്ന് കച്ചവടം ഉളളതായി എന്റെ അറിവിലോ ബോധ്യത്തിലോ ഇല്ല. പക്ഷെ അയാൾ പിന്നീട് മയക്ക് മരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞുഎന്നാണ് നർക്കോർട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ നിഗമനം. പിടിയിലായ അയാളുടെ ആസ്തിയും വരുമാനവുംഏജൻസികൾ പരിശോധിക്കുക സ്വഭാവികം. ബാങ്ക് ഡീറ്റെയിൽസ് എടുത്തപ്പോൾ വർഷങ്ങൾക്ക് മുൻപ് ഞാൻ അയച്ചതുകയും അവർ കണ്ടെത്തി. പക്ഷെ അത് കൊടുത്ത ആളുകളെ മുഴുവനും നർകോറ്റിക് കണ്ട്രോൾ ബ്യുറോ വിളിച്ചു വരുത്തി, ഞാൻ നൽകിയ തുക മുഴുവനും റെസ്റ്റോറന്റ് ആവശ്യത്തിന് ചിലവഴിച്ചതാണെന്നു അവർ കണ്ടെത്തി. ഞാൻ നർകോട്ടിക് കേസിൽ പ്രതിയല്ല.പക്ഷെ ഇ ഡി2016 കാലഘട്ടത്തിൽ ഞാൻ അയച്ച തുക കൊണ്ട് 2020 ൽ അയാൾ മയക്കുമരുന്ന് വാങ്ങിആളുകളെ കൊണ്ട് തീറ്റിച്ച് കാശ് ഉണ്ടാക്കി എന്ന അതീവവിചിത്ര കഥ ഇ ഡി ഉണ്ടാക്കുന്നത് അവിടെ നിന്നാണ് പണം അയച്ചതിന്റെയും , പണം കടമായി നൽകിയതാണ് എന്നതിന്റെയും എല്ലാ രേഖയുംഞാൻ ഏജൻസികൾക്ക് കാട്ടി കൊടുത്തു. പക്ഷെ എന്റെ തലവിധി വേറൊന്നായിരുന്നു. നർകോട്ടിക് കേസിൽ ഒരു തരത്തിലും പ്രതിയാക്കാൻ പറ്റില്ല എന്ന ഘട്ടം വന്നപ്പോൾ എന്നാൽ ഇ ഡി കേസ് മാത്രമായി നിൽക്കും എന്നായി.അതിന് മുൻപൊന്നും കുരുക്ക് മുറുക്കിയിട്ട് മുറുകാത്ത കുരുക്ക് മുറുക്കാൻപലരും നേരിട്ടിറങ്ങി. എനിക്കെതിരെ വന്ന എല്ലാ വാർത്തകൾക്കും ഒരു സ്ഥിരം പാറ്റേൺ ഉണ്ട്ആദ്യ വാർത്ത ഇങ്ങനെയായിരിക്കുംഏതെലും ഒരു സംഭവം നടക്കുംപിന്നാലെ സിപിഐഎം നേതാവിന്റെ മകന്റെ സുഹൃത്ത് പിടിയിൽ എന്നോ ഒരു ഗോസിപ്പ് വാർത്ത വരും . ആരാണ് സിപിഎം നേതാവ് എന്ന് വാർത്തയിലുണ്ടാവില്ല.സംശയിക്കുന്നെങ്കിൽ ആൺമക്കളുളള എല്ലാ സിപിഎം നേതാക്കളുംസംശയനിഴലിലാവണം . പക്ഷെ എല്ലാവർക്കും ഒരു സംശയിക്കാൻ പാകത്തിന് കളത്തിൽ ഞാൻ നിൽപ്പുണ്ടല്ലോ അത്രേ ഉദ്യേശമുളളു !അതിന്റെ പുറകെ എതേലും നേതാവ് വാർത്താസമ്മേളനം നടത്തിഎന്റെ പേര് പറയുംകോടിയേരിയുടെ മകനെതിരെ വെളിപ്പെടുത്തലുമായി ഡാഷ് നേതാവ് എന്ന് വെണ്ടക്കവരുംഅച്ഛന്റെ പ്രതികരണം തേടുംഅച്ഛൻ പ്രതികരിച്ചാലും ഇല്ലെലും വാർത്തയാണ്പ്രതികരിച്ചില്ലെങ്കിൽ വാർത്ത പ്ലാന്റ് ചെയ്തവർക്ക് ബഹു സന്തോഷംമകനെതിരായ വാർത്തയിൽ പ്രതികരിക്കാതെ കോടിയേരി എന്ന് ബ്രേക്കിംഗ്പിന്നാലെ അന്തിചർച്ച, വാർത്ത, ബ്രേക്കിംഗ്, ഹെഡ്ലൈൻ,എന്റെ തല എന്റെ ഫുൾഫിഗർ , … എന്റെ തല എന്റെ ഫുൾഫിഗർ , …എൻരെ കാർ, കാറിൽ ചാരി നിൽക്കുന്ന ഞാൻ , കണ്ടാൽ ഞാൻദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട ആളാണ് തോനണംഗ്രാഫിക്സ് കാർഡ്, അതിൽ മുടി ചെമ്പിപ്പിച്ച എന്റെഅധോലോക ലുക്ക് …ഇതൊരു ലൂപ്പാണ് … കറങ്ങികൊണ്ടേ ഇരിക്കുംഞാൻ പോലും അറിയാതെ ഞാനൊരു അധോലോകം ആയി മാറികഴിഞ്ഞിരിക്കുംഇവിടെയും സംഭവിച്ചത് അത് തന്നെചിലനേതാക്കൾ മുളളും മുനയും വെച്ച് ആഞ്ഞടിച്ചു ബിജെപി ഏറ്റെടുത്തു,മാതൃഭൂമി ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ ഒരു ഫോട്ടോ വന്നുവെട്ടിയെടുത്ത എന്റെ തല, എന്റെ തലയിൽ മണ്ണ് ഇടുന്നു….ബിനീഷ് എന്ന ഞാൻ മണ്ണായി മാറുന്നു…!!!!ആ ചിത്രം ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ലആ ചിത്രം , ആ ചിത്രം കണ്ട ശേഷമാണ് നിയന്ത്രണവസ്ഥയിലായിരുന്ന അച്ഛന്റെ രോഗം കൂടിയത് എന്ന് അമ്മ വിങ്ങിപൊട്ടി പറയാറുണ്ട്.പടയോട്ടങ്ങൾ പലത് കണ്ട മനുഷ്യൻ ആദ്യമായി ആ പേപ്പർ നോക്കി മനസ്സ്പിടഞ്ഞിട്ടുണ്ടാവും .ഇ ഡി റെയ്‌ഡിൽഎന്റെ വീട്ടിൽ കൊണ്ട് വന്ന് പ്രതിയുടെ എടിഎം കാർഡ് വെയ്ക്കാൻ നോക്കിഎന്റെ ഭാര്യ അത് കണ്ട് കൈയ്യോടെ ചെറുത്തു. എന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനെ അവർ തടഞ്ഞ് വെച്ചു ഉറങ്ങാൻ പോലും സമ്മതിച്ചില്ല. 24 മണിക്കൂറിലധികം ആ റെയ്ഡ് നീണ്ടു നിന്നു.എന്റെ അമ്മയെയും ഭാര്യയെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിഎന്നെ പ്രലോഭിപ്പിച്ച് പലതും പറയിക്കാൻ നോക്കിപണ്ടൊരു മോഹൻലാൽ സിനിമയിൽ കെപിഎസി സണ്ണിറെയ്ഡിന്റെ പേരിൽ കാട്ടിക്കൂട്ടിയതിന്റെ ആയിരം ഇരട്ടിഅവർ കാണിച്ചു. ദ്രോഹിച്ചു.അതിനെല്ലാം ശേഷംഅവര് ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണോഎന്നറിയാൻ എന്റെ മുടി, നഖം, രക്തസാമ്പിൾ എല്ലാം എടുത്തുഅവസാനം ആ കേസ് എന്തായിപതിവ് പോലെ ബിനീഷ് കോടിയേരി പ്രതിയല്ല മയക്കുമരുന്ന് കേസിൽ പ്രതിയല്ലാത്ത എന്റെ പേരിലുളളഇ.ഡി കേസും നിൽക്കില്ലഎനിക്ക് ഉറപ്പുണ്ട് , ഈ കേസ് അച്ഛനെ ആഴത്തിലുലച്ചുഈ കളളക്കേസ് എന്റെ പേരിൽ ചുമത്തിയില്ലായിരുന്നെങ്കിൽഎന്റെ അച്ഛൻ……എന്റെ അച്ഛനെ നഷ്ടപ്പെടുത്തിയ ഈ കേസ് ഞാൻ എങ്ങനെ മറക്കാനാണ് !!കേസിന്റെ തുടക്കത്തിലേ അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്നിന്റെ പേരിൽ പാർട്ടി മറുപടി പറയില്ല , ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം,പാർട്ടി അതിന് മറുപടി പറഞ്ഞാൽ പാർട്ടിക്ക് എതിരെ എതിരാളികൾക്ക് ആക്രമിക്കാൻ ഇത് എപ്പോഴും ആയുധമാവും എത്രത്തോളം വിശദീകരിക്കുന്നുവോ അത്രത്തോളം അത് ചർച്ച ആവും.അതുകൊണ്ട്നീ നിരപരാധിയെങ്കിൽ നീ തന്നെ അത് തെളിയിക്കണംഒരു പിന്തുണയും നിനക്ക് ഉണ്ടാവില്ല, ജയിലിൽ കിടക്കുന്ന എന്നോട് ഫോണിൽ ഇത് പറയുമ്പോൾ അച്ചന്റെ ഉള്ളിൽ എന്തായിരിക്കും എന്ന് ഇപ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്….!!!ഇത്രയും കേസുകൾ ഓരോന്നായി വന്നപ്പോഴും അക്ഷോഭ്യനാവാതെ അതിനെ ചിരിച്ചു കൊണ്ട് നേരിടുകയാണ് കോടിയേരി ചെയ്തത്….മുകളിൽ പറഞ്ഞ ഇത്രയൊക്കെ കേസുകൾ വന്നപ്പോഴും ഒരിക്കൽ പോലും പാർട്ടിയെ കവചമാക്കാൻ അച്ഛൻ നിന്നില്ല, എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു കോടിയേരി.ഞാൻ എന്റെ ജീവിതത്തിൽ അത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട് എന്ന് ശിരസ്സുയർത്തി എനിക്ക് പറയുവാൻ പറ്റും.ഞാൻ ജയിലിൽ കിടക്കുന്ന ഘട്ടത്തിൽഅച്ഛനെ തേടി ചിലരെത്തി..സംഘപരിവാറിന്റെ ദൂതുമായി.പ്രശ്നങ്ങൾ എല്ലാം തീർക്കാംമകന് ജാമ്യം കിട്ടാനുളള വഴിതെളിയുംപക്ഷെ ഒരു ചെറിയ ഒത്തുതീർപ്പ് വേണംഇലക്ഷൻ കാലമാണല്ലോ…ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികളുടെ ആഗമനോദ്യേശം വ്യക്തമായിരുന്നുജയിലിൽ കിടക്കുന്ന മകനെ പകരംതന്നാൽ പാർട്ടിയേയും , പാർട്ടിക്കൊപ്പംനിൽക്കുന്ന ലക്ഷങ്ങളേയും വഞ്ചിച്ച്അവരുടെ ഒാഫർ സ്വീകരിക്കാൻഅയാൾ തയ്യാറാകുമെന്ന മൗഢ്യംകൊണ്ട് നടക്കുന്ന അവരെഅയാൾ ഒന്ന് ഇരുത്തി നോക്കിഇഡിയെ കണ്ടാൽ പേടിച്ച്ബിജെപിയിൽ ചേരുന്നകോൺഗ്രസ് നേതാക്കളെകണ്ട് ശീലിച്ച അവർ ആ ശീലം വെച്ചചെന്ന് കയറിയ ഇടം തെറ്റി പോയിആർഎസ്എസിന് കീഴ്പ്പെട്ട് കൊണ്ടുളളസമാധാനമോ , സഹവർത്തിത്തമോഒരിക്കലുമാഗ്രിഹിച്ചില്ലാത്തഅയാൾ ഒറ്റവാക്കേ പറഞ്ഞുളളുനിങ്ങളുമായി കൈകൊടുത്താലേ എന്റെമകൻ ജയിലിൽ നിന്ന് ഇറങ്ങു എങ്കിൽഅവൻ ആജീവനാന്തം ജയിലിൽകിടക്കട്ടെ എന്നേ ഞാൻ കരുതു…!!എന്നോട് അതിനെക്കുറിച്ചു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ വാക്ക് ഇതായിരുന്നു “ എടാ നേർക്കുനേർ വരുമ്പോൾ സന്ധി ചെയ്യേണ്ടുന്ന ഒന്നല്ല രാഷ്ട്രീയം ”ഒരു മകനെന്ന നിലയിലും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലും എനിക്ക് എന്റെ ഹീറോ അച്ഛനെ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ഒരു നിമിഷം. ..അതാണ് എന്റെ അച്ഛൻമകന്റെ പ്രാണനേക്കാൾഅവന്റെ കാരഗൃഹ വാസത്തേക്കാൾഅച്ഛന് വലുത് അച്ഛന്റെ പാർട്ടിയെയാണ് !!!!അത്തരം ഒരച്ഛന്റെ മകനായിജനിച്ചതിൽ ഞാൻ അഭിമാനിക്കാതെ ഇരിക്കുന്നതെങ്ങനെ !!!!ജയിലിൽ നിന്നിറങ്ങി വീട്ടിലേക്ക് വന്ന എന്നെ കാത്ത്വീടിന്റെ ഉമ്മറത്ത് കോടിയേരി ഉണ്ടായിരുന്നുകീമോ ചെയ്ത് കറുത്ത് പോയ അച്ഛന്റെ ശുഷ്ക്കിച്ച കൈകൊണ്ട്ആ ഉമ്മറത്ത് വെച്ച് എന്നെ അച്ഛൻഒന്ന് ചേർത്ത് പിടിച്ചു.ഏതാനും നിമിഷങ്ങളേ അത് നീണ്ട് നിന്നുളളുമരുന്ന് താങ്ങാൻ ശേഷിയില്ലാത്തഇഞ്ചക്ഷൻ സൂചി കുത്താൻ ഒരിടവുംബാക്കിയില്ലാത്ത ആ കൈത്തണ്ടക്ക്ഉരുക്കിനേക്കാൾ ബലമുണ്ടായിരുന്നു, അന്നേരംആ നിമിഷം ഞാൻ അറിഞ്ഞ ആ ബലം !!ആ ബലം മതി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന്ഇനിയങ്ങോട്ടുളള അയാളുടെ ജീവിതത്തിന്റെ ഏത് തീചൂളയും താണ്ടാൻ …കേൾവി ഉറച്ച പ്രായം മുതൽഎതിരാളികൾ വൈരാഗ്യത്തോടെയുംപാർട്ടിപ്രവർത്തകർ ആവേശത്തോടെയും പറയുന്ന പേരായിരുന്നുസഖാവ് കോടിയേരി ബാലകൃഷ്ണന്റെത്അത് തന്നെയാണ് 69 പുരുഷായുസ്പിന്നിട്ട ആ കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ഒസ്യത്ത്മരണം മുന്നിൽ കണ്ടപ്പോഴൊന്നുംവഴിമാറി പോയില്ല…ചാവുവഴികൾ തിരക്കി ചെന്നുമുന്നിലൂടെയും , പിന്നിലൂടെയും വന്നഒരായുധത്തേയും പേടിച്ചില്ലവാക്കായും , വാചകമായും കുത്തി നോവിച്ചഅരോചക ബഹളത്തേയുംആർപ്പായും , ആരാധനയായുംവന്ന് പതിച്ച മുദ്രവാക്യങ്ങളും,ഒരേ നിസംഗതയോടെ കണ്ടുരണ്ടിനും അധികം ആയുസുണ്ടാവില്ലഎന്ന തത്വചിന്തയാണ് എന്റെ അച്ഛന്റെജീവിതം എനിക്ക് കാട്ടിതരുന്നത്ലോകം ഒരു അരങ്ങാണെന്നും,ഇന്നത്തെ ആർപ്പുവിളിയും ഇന്നലത്തെ അധിക്ഷേപവുംതിരശ്ശീല വീഴുമ്പോൾ ഒരുപോലെ നിശ്ശബ്ദമാകുമെന്നുംഅദ്ദേഹം അറിഞ്ഞിരുന്നു.അധിക്ഷേപത്തിന്റെ കടൽചൊരുക്ക് നിരന്തരം ഏറ്റാലുംഅചഞ്ചമായ പർവ്വതത്തെ കാറ്റ് ഇളക്കിയ ചരിത്രമില്ല“കോടിയേരി ഉണ്ടായിരുന്നെങ്കിൽ”എന്ന ചില സഖാക്കളുടെ എഴുത്തിനെ,അറിയാവുന്നവരുടെപറച്ചിലിനെപലകാലങ്ങളിലായി അദ്ദേഹത്തിന്റെസ്നേഹമസൃണമായ വാൽസല്യം അനുഭവിച്ചർഅങ്ങനെ അച്ഛനെ പറ്റി പറയുന്നത് ഇന്നിന്റെ പാർട്ടി കാലഘട്ടത്തിനെ കൂടുതൽ ശക്തിപ്പെടുത്താനാവണം.പല ഘട്ടങ്ങളിലും അവർ കോടിയേരി എന്ന ഉത്തരത്തെ തിരയുന്നത് കൊണ്ടാവണം….അച്ഛനെക്കുറിച്ച് പറയുമ്പോൾഒരു കാര്യം കൂടി പറയാതെ പോകാൻ കഴിയില്ല.കാലത്തിന്റെ പൾസ് അറിയുന്ന മനുഷ്യനായിരുന്നു അദ്ദേഹം.കാലം മാറുമ്പോൾരാഷ്ട്രീയത്തിന്റെ ഭാഷയും മാറുമെന്ന്,മനുഷ്യരുടെ അഭിരുചികൾ മാറുമെന്ന്,ആശയവിനിമയത്തിന്റെ രീതികൾ മാറുമെന്ന്,പുതിയ തലമുറയെ പഴയ അളവുകോൽ കൊണ്ട് മാത്രംഅളക്കാൻ കഴിയില്ലെന്നുംഅദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടുതന്നെപുതിയ മനുഷ്യരെ കണ്ടെത്തുന്നതിലും,പുതിയ കേഡർമാരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിലും,അവരിലെ കഴിവുകൾ തിരിച്ചറിയുന്നതിലുംഅച്ഛന് പ്രത്യേകമായൊരു കണ്ണുണ്ടായിരുന്നു.ഒരു മനുഷ്യനെ കണ്ടാൽഅയാൾ ഇന്ന് എന്താണ് എന്നതിലുപരിനാളെ എന്താകാൻ കഴിയും എന്നാണ്അദ്ദേഹം നോക്കിയിരുന്നത്.അതാണ് സംഘടനാപാടവം.പുതിയ കാലത്തെ സ്വീകരിക്കുമ്പോഴുംപഴയ രാഷ്ട്രീയത്തിന്റെ കാതൽ കൈവിടരുതെന്നും,പുതിയ തലമുറയെ മുന്നിലേക്ക് കൊണ്ടുവരുമ്പോഴുംപ്രസ്ഥാനത്തിന്റെ ചരിത്രബോധം അവരിലേക്ക് പകരണമെന്നുംഅദ്ദേഹം വിശ്വസിച്ചിരുന്നു.അതുകൊണ്ടാണ് ഇന്ന് അച്ഛനെ ഓർക്കുമ്പോൾഎനിക്ക് ഒരു നേതാവിനെ മാത്രമല്ല കാണാൻ കഴിയുന്നത്.കാലത്തിന്റെ ചുവടുമാറ്റം കേട്ടിരുന്നഒരു രാഷ്ട്രീയ മനുഷ്യനെയാണ് ഞാൻ കാണുന്നത്.ജനങ്ങൾ സ്വീകരിച്ച, ജനഹൃദയത്തിൽ സ്ഥാനം നേടിയ നേതാവാണ് കോടിയേരിഅതുകൊണ്ട് തന്നെ കോടിയേരിയുടെ ഓർമ്മകളെ വിസ്‌മൃതിയിൽ ആഴ്ത്താൻ ആരെങ്കിലും ശ്രമിച്ചാൽ കൂടുതൽ ഊർജ്ജമായി കോടിയേരി ഉയർന്നു നിൽക്കും….ഈ നാട്ടിൽ ഇടതുപക്ഷം വേണമെന്ന് അതിയായി ആഗ്രഹിക്കുന്നപരശതം മനുഷ്യരുണ്ട്. അവരുടെ അവസാനത്തെ പ്രതീക്ഷഈ ചെങ്കൊടിയിലാണ് ..പരാജയങ്ങളിൽ ഉലഞ്ഞ് പോയവരുണ്ട്നിസംഗതയോടെ അതിനെ നോക്കികാണുന്നവരുണ്ട്എത്ര പരാജയം കണ്ടാലും , വിജയത്തിലേക്ക്നീന്തികയറാനുളള കരുത്ത് ഉളളവരുണ്ട്ഇവരെല്ലാം ചേരുന്നതാണ് ഈ ബഹുജന വിപ്ലവ പ്രസ്ഥാനം,ഇത് ജനങ്ങളുടെ പാർട്ടിയാണ്,ഇത് ആരുടേയും സ്വകാര്യ സ്വത്തല്ല.അതിന്റെ കാതലോ , കരുത്തോ ചോർന്നിട്ടില്ല ജനത്തിന് വേണ്ടകാലത്തോളം നമ്മൾ തോൽക്കില്ലജനം പറയുന്നതും , പാർട്ടി അനുഭാവികൾസ്നേഹബുദ്ധ്യ പറയുന്നതും കേട്ട്പറ്റിയ തിരുത്തലുകൾ വരുത്തിനാ ം തിരിച്ച് വരും …അതിന്റെ സൂചനകൾ കണ്ട് തുടങ്ങികല്ലോട് കല്ല് അടിഞ്ഞ് തകർന്ന് പോയരാജ്യങ്ങളിൽ വരെ കമ്മ്യൂണിസവുംകമ്മ്യുണിസ്റ്റുകാരും ഉയർത്തെഴുന്നേൽക്കുന്നുണ്ടെങ്കിൽഈ വളക്കൂറുളള മണ്ണിൽ നാം തകരും എന്ന് കരുതരുത്.ഒരു വർഷത്തിലധികമാണ് എന്നെ ജയിലടച്ചത്പരപ്പന അഗ്രഹാരയിലെ പശപശപ്പുള്ള പച്ചരി ചോറ് എന്നെ തീറ്റിച്ചത്. ഒന്നും മറക്കുന്നില്ല.എന്റെ കോളേജ് കാലത്ത് ഞാൻ വായിച്ച കഥയായിരുന്നുഅലക്സാണ്ടർ ഡ്യൂമയുടെ“The Count of Monte Cristo”,അന്ന് അത് കഥയായിരുന്നു .ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ വീണ്ടും ആ കഥ വായിച്ചുഅതിലെ എഡ്മണ്ട് ഡാന്റസ് ന്എന്റെ ഛായ ഉണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്ആ കഥ അറിയുന്നവർ, വായിച്ചവർ ഈ കഥാപാത്രത്തെ ഓർക്കുന്നത് നന്ന്……വീണ്ടും അച്ഛനിലേക്ക് വരട്ടെവിശ്യവിഖ്യാതനായ ജീൻവാൾജീന്റെ കഥ പറഞ്ഞണല്ലോതുടങ്ങിയത്.മരണമടുത്തെത്തിയ നേരത്ത് ജീൻ വാൾജീൻതന്റെ മക്കളോട് പറയുന്നുണ്ട്“There is scarcely anything else in the world but that: to love one another. You willthink sometimes of the poor old man who died here. ….. I see a light. Come nearer.I die happy. Let me put my hands upon your dear beloved heads.”അച്ഛൻ ഇല്ലാതായപ്പോഴാണ്സ്നേഹമെന്നത് കഠിനമായ വിശപ്പ്പോലെയാണ് എന്ന് എനിക്ക് മനസിലായി തുടങ്ങിയത്…’
