Connect with us

Crime

തളിപ്പറമ്പിൽ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ‌ഡിവൈഎഫ്‌ഐ ആക്രമം

Published

on

കണ്ണൂർ: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ‌ഡിവൈഎഫ്‌ഐയുടെ ആക്രമണം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂർ തളിപ്പറമ്പ് കരിപ്പയിലാണ് ആക്രമണമുണ്ടായത്. രണ്ട് പരിപാടികളിൽ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിൽ എത്തിയത്.

കണ്ണൂ‌ർ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പിൽ പുരാവസ്‌തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു മന്ത്രി ജനീഷ്. ഈ സമയത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ കാർ തടഞ്ഞത്. പത്തിലേറെ വരുന്ന പ്രവർത്തകർ വാഹനത്തിനുനേരെ ചാടിവീഴുകയായിരുന്നു. വാഹനത്തിൽ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചുവെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറയുന്നു. കാറിന് മുന്നിലെ ഫ്ളാഗ് സ്റ്റാന്റും ഒടിഞ്ഞു. റെയിൻഗാർഡിനും കേടുപാടുണ്ടായി. പൊലീസ് എത്തിയാണ് പ്രവർത്തകരെ അവിടെനിന്ന് മാറ്റിയത്. തുടർന്ന് ഇതേ കാറിൽതന്നെ മന്ത്രി കാസർകോട്ടേക്ക് യാത്ര തിരിച്ചു. കണ്ണൂരിൽ അഞ്ചിടങ്ങളിൽവച്ച് വാഹനം ആക്രമിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു.

ഇന്നലെ തിരുവനന്തപുരത്തുനടന്ന സംഘർഷങ്ങൾക്ക് കാരണം മന്ത്രി ഒ ജെ ജനീഷും ഷാഫി പറമ്പിൽ എംപിയുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യപ്പെട്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സിന്റെ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ള​യം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഹോ​സ്റ്റ​ലി​ന് ​സ​മീ​പ​ത്തു​നി​ന്നാരം​ഭി​ച്ച​ ​ഏ​ജീ​സ് ​ഓ​ഫീ​സ് ​മാ​ർ​ച്ചി​ന്റെ​ ​തു​ട​ക്ക​ത്തി​ലു​ണ്ടാ​യ​ ​നേ​രി​യ​ ​സം​ഘ​ർ​ഷ​മാ​ണ് ​പി​ന്നീ​ട് ​രൂ​ക്ഷ​മാ​യ​ത്. ​ ​സം​സ്ഥാ​ന​ത്തെ​ങ്ങും​ ​യു​ഡിഎ​ഫ് ​മ​ന്ത്രി​മാ​രെ​ ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ക്കു​ന്ന​തി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ൽ​ ​പി​ന്നീട് യൂ​ത്ത് ​കോ​ൺ​ഗ്ര​സ്-​എ​സ്‌​എ​ഫ്.‌ഐ​ ​സം​ഘ​ർ​ഷ​മാ​യി​ ​പ​രി​ണ​മി​ക്കുകയായിരുന്നു. യൂ​ണി​വേ​ഴ്സി​റ്റി​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​നു​ള്ളി​ൽ​ ​ക​യ​റി​ ​പൊ​ലീ​സ് ​ലാ​ത്തി​ച്ചാ​ർ​ജ്ജ് ​ന​ട​ത്തി​യ​തും ​സ്ഥി​തി​ ​രൂ​ക്ഷ​മാ​ക്കി.​ ​ലാ​ത്തി​ച്ചാ​ർ​ജ്ജി​ൽ​ ​നി​ര​വ​ധി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രി​ക്കേ​റ്റു.​

Continue Reading