KERALA
സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നു: കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് സഹായിക്കുന്നു: കെ സുരേന്ദ്രന്

കോഴിക്കോട്: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നുവെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് സഹായിക്കുകയാണ്. ക്രൂരമായ കൊലപാതകത്തില്‍ സര്‍ക്കാരും കണ്ണടയ്ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നതാണ് ബിജെപിയുടെ നിലപാടാണെന്നും സുരേന്ദ്രന് പറഞ്ഞു.
മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ സര്‍ക്കാര്‍ ഭീകരാന്തരീക്ഷമുണ്ടാക്കി ഭക്തന്മാരെ ആക്രമിച്ചുവെന്നും സുരേന്ദ്രന് ആരോപിച്ചു.
ഭീകരവാദികളുടെ സമരത്തെ ശബരിമല പ്രക്ഷോഭത്തോട് ചേര്‍ക്കുന്നത് അനീതിയാണ്. കേരളത്തില്‍ അധികാരം കിട്ടാന്‍ 35 സീറ്റുകള്‍ ധാരാളം മതി. ബിജെപിയുടെ പേരു പറഞ്ഞ് ചിലര്‍ അപ്പുറത്ത് വില പേശുന്നുവെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു