Connect with us

Education

സി ബിഎസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കി ഇന്‍റേണൽ മാർക്ക് നൽകാൻ ആലോചന

Published

on

സി ബിഎസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കി ഇന്‍റേണൽ മാർക്ക് നൽകാൻ ആലോചന

ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മറ്റന്നാളുണ്ടാകും. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം എടുക്കാനാണ് കേന്ദ്രം ഉദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നത് പരിണനയിലുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്.

ഓഗസ്റ്റില്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശം സി ബി എസ് ഇയും കേന്ദ്രസര്‍ക്കാരും മുന്നോട്ട് വച്ചിരുന്നു. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിര്‍ദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതുന്ന രീതിയിലാണ് ഈ ക്രമീകരണം.

Continue Reading