Connect with us

Crime

മുട്ടിൽ മരംമുറിക്കൽ കേസിൽ ഇ ഡി യും ഇടപെടുന്നു

Published

on

കോഴിക്കോട്: മുട്ടിൽ മരംമുറിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇടപെടുന്നു. മരംമുറിയുടെ വിശാദംശങ്ങൾ തേടി കത്ത് നൽകി.ജൂൺ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് വനംവകുപ്പിന് നൽകിയത്.മരംമുറിക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആർ., മഹസ്സർ എന്നിവയുടെ പകർപ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. കത്തുനൽകിയിട്ട് ഒരാഴ്ചയായിട്ടും സർക്കാരോ വനംവകുപ്പോ ഇതിൽ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.

മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കാനാണെന്ന് ഇ.ഡി. കത്തിൽ വ്യക്തമാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുമ്പോൾ അത് കള്ളപ്പണം ആയേക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നീക്കം.

Continue Reading