Connect with us

HEALTH

കോവിഡ് ചികിത്സയിൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു

Published

on

തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ മുറിവാടക എത്രയെന്ന് സ്വകാര്യ ആശുപത്രികൾക്ക് സ്വന്തമായി നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാർ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.

ആശുപത്രികൾക്ക് ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.കോടതി വിമർശനം നടത്തിയതിന്  പിന്നാലെ ഉത്തരവിൽ അവ്യക്തതകളുണ്ടെന്ന് സർക്കാർ സമ്മതിച്ചു. ഉത്തരവിലെ അവ്യക്തതകൾ തിരുത്തി പുതിയ ഉത്തരവിറക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുർന്ന് അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

Continue Reading