Connect with us

International

ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ

Published

on

ടോക്യോ: ഒളിമ്പിക്സിലെ ഭാരോദ്വഹന മത്സരത്തിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാബായ് ചാനുവാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ കരസ്ഥമാക്കിയത്.

ഈ വിഭാഗത്തിൽ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. 202 കിലോയാണ് മീരാഭായി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.

പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് മീരാബായി ചാനു.

Continue Reading