International
ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണ മെഡൽ കൊയ്തു
ടോക്യോ: 130 കോടി ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കി നീരജ് ചോപ്ര. ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒരു അത്ലറ്റിക് സ്വർണം സമ്മാനിച്ച് ചോപ്ര ചരിത്രം കുറിച്ചു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണമണിഞ്ഞത്.
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്.
