Connect with us

Education

നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ഡ​മി (എൻ.ഡി.എ) പ്ര​വേ​ശ​ന പ​രീ​ക്ഷ പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​ഴു​താ​മെ​ന്ന് സു​പ്രീം​കോ​ട​തി​

Published

on

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ഡ​മി (എൻ.ഡി.എ) പ്ര​വേ​ശ​ന പ​രീ​ക്ഷ പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​ഴു​താ​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. പെ​ണ്‍​കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കാ​ത്ത ന​യം ലിം​ഗ വി​വേ​ച​ന​മെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ണ്‍ കൗ​ൾ, ഋ​ഷി​കേ​ഷ് റോ​യ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ട്ട സു​പ്രീം​കോ​ട​തി, സാ​യു​ധ​സേ​ന​യി​ല്‍ സ​ത്രീ​ക​ള്‍​ക്കും പ​രു​ഷ​ന്‍​മാ​ര്‍​ക്കും തു​ല്യാ​വ​സ​ര​മി​ല്ലാ​ത്ത​തി​നെ മാ​ന​സി​കാ​വ​സ്ഥ​യു​ടെ പ്ര​ശ്ന​മെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

ജു​ഡീ​ഷ്യ​റി​യി​ല്‍ നി​ന്ന് നി​ര്‍​ദേ​ശം ല​ഭി​ച്ച് മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന​തി​നു​പ​ക​രം സൈ​ന്യം ത​ന്നെ മു​ന്‍​കൈ എ​ടു​ത്ത് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി അഭിപ്രായപ്പെട്ടു.. മാ​ന​സി​കാ​വ​സ്ഥ മാ​റ്റാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Continue Reading