Crime
കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദ്രഗാഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ന് പുലർച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പുൽവാമയിൽ പ്രദേശവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാളെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.
ഷോപിയാൻ മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുമായി പതിനൊന്ന് ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പതിനഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.