തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അനിശ്ചിതത്വം. സമ്മേളനത്തെക്കുറിച്ച് ഗവർണർ വിശദീകരണം തേടി. സഭാ സമ്മേളനം നേരത്തെ ചേരാൻ ഉള്ള സാഹചര്യം വിശദീകരിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. അതേസമയം,...
സുൽത്താൻ ബത്തേരി: സിപിഎം നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിപിഎം സുൽത്താൻ ബത്തേരി ഏരിയാകമ്മിറ്റി അംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ എ.കെ. ജിതൂഷ്(40) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ...
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് ആയിരിക്കും അദ്ദേഹത്തിന്റെ അടുത്ത യാത്ര. നിയമസഭാ...
വാഗമണ്‍: വാഗമണ്ണിൽ മയക്കുമരുന്ന് നിശാപാർട്ടി നടത്തിയ സംഭവത്തിൽ റിസോർട്ട് ഉടമയായ ഷാജി കുറ്റിക്കാട്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സിപിഐ. പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ. ശിവരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഷാജിയുടെ പ്രവൃത്തി...
മലപ്പുറം : മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വര്‍ഗീയ ധ്രുവീകരണം കൊണ്ട് നേട്ടമുണ്ടാകില്ലെന്ന് സിപിഎം മനസ്സിലാക്കണം. അതിന്റെ നേട്ടം കൊയ്യാന്‍ പോകുന്നത് ബിജെപിയാണ് എന്നെങ്കിലും സിപിഎം നേതൃത്വം ഉള്‍ക്കൊള്ളണമെന്ന്...
തിരുവനന്തപുരം: മുസ്ലീം ലീഗ് വർഗീയ പാർട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗിനെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം കരുതലോടെയെന്നു സൂചന. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ച് സിപിഎം പ്രചാരണം ശക്തമാക്കിയതോടെയാണിത്. തല്ക്കാലം നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാര്‍ട്ടിയില്‍ ഒരു നേതൃമാറ്റം വേണ്ടെന്നാണ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സമസ്ത മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി വർഗീയതയ്ക്ക് തിരി കൊളുത്തുന്നുവെന്നാണ് മുഖപ്രസംഗത്തിൽ വിമർശനം. ലീഗ് യു.ഡി.എഫിന്റെ തലപ്പത്ത് വന്നാൽ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രിയും സിപിഎമ്മും മുസ്ലീം ലീഗിനെ മുന്നിൽനിർത്തി സമുദായത്തെ മൊത്തത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എംപി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാന്‍...
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി കണക്കുകൂട്ടിയ വിജയം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയിൽ അസംതൃപ്തർ ആരുമില്ല. തനിക്കെതിരേ ആരും ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും കെ.സുരേന്ദ്രൻ. ശോഭാ സുരേന്ദ്രന്...