NATIONAL
ഉത്തർ പ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് ഒരു എംഎൽഎ കൂടി പാർട്ടി വിട്ടു

ന്യൂഡൽഹി:ഉത്തർ പ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് ഒരു എംഎൽഎ കൂടി പാർട്ടി വിട്ടു. ഫിറോസാബാദിലെ ശികോഹാബാദ് നിയോജകമണ്ഡലത്തിൽനിന്നുള്ള മുകേഷ് വർമയാണു പാർട്ടി വിട്ടത്. കഴിഞ്ഞ 3 ദിവസങ്ങൾക്കിടെ ബിജെപിയിൽനിന്നു രാജിവയ്ക്കുന്ന 7–ാമത്തെ എംഎൽഎയാണു മുകേഷ് വർമ. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടി വിടുന്ന 7–ാമത്തെ പിന്നാക്ക വിഭാഗ നേതാവു കൂടിയാണ് മുകേഷ് വർമ.
രണ്ട് മന്ത്രിമാർ ഉൾപ്പെടെയാണ് പാർട്ടി വിട്ടത്.