HEALTH
കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയയും നാല് ലക്ഷം കൊവിഡ് രോഗികൾ

സിയോൾ: കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയയും നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം വന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ ഭൂരിഭാഗം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.
ദക്ഷിണ കൊറിയയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,629,275 ആണ്. കൊവിഡ് ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഏജൻസിയാണ് രാജ്യം കൊവിഡ് ഭീതിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം 293 പേർ മരണപ്പെട്ടതായും ഏജൻസി അറിയിച്ചു.
അതിനിടെ കൊവിഡിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ചൈന ഇപ്പോൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യുന്നതിൽ ഭൂരിഭാഗവും ഗുരുതരമായ കേസുകളാണ്. എന്നാൽ കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്കുകളൊന്നും തന്നെ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉത്തര കൊറിയയുടെയും റഷ്യയുടെയും അതിർത്തി പ്രദേശത്താണ് പുതിയ കേസുകളുടെ മുക്കാൽ ഭാഗവും റിപ്പോർട്ട് ചെയ്തത്.