KERALA
പതിനായിരവും കടന്ന് ഉമ. കെ.റയില്‍ ചതിച്ചോ
കൊച്ചി- ഉമാ തോമസിന്റെ ലീഡ് 10996 ആയി ഉയര്‍ന്നു. എല്‍.ഡി.എഫിനെ കരക്ക് പുറത്താക്കി തൃക്കാക്കരയുടെ കൈ പിടിച്ച് യു.ഡി.എഫ് മുന്നേറുമ്പോള്‍ അത് മറ്റൊരു ചരിത്ര നിയോഗമാവുകയാണ്. തൃക്കാക്കര മണ്ഡലം രൂപീകരിച്ചതു മുതല്‍ കോണ്‍ഗ്രസിനെ അല്ലാതെ വിജയിപ്പിച്ച ചരിത്രമില്ല. എന്നാല്‍ ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് ചിത്രം അങ്ങിനെയായിരുന്നില്ല. മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും എല്‍.ഡി.എഫിന്റെ മുഴുവന്‍ എം.എല്‍.എമാരും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് ഒരു മാസക്കാലം പ്രചരണം കൊഴുപ്പിച്ചിട്ടും മണ്ഡലം ഒന്ന് ഇളക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. കെ.റയില്‍ തന്നെയാണ് പ്രതിപക്ഷം മുഖ്യ വിഷയമാക്കിയെങ്കിലും ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വ്യാജ വീഡിയോ ഉള്‍പ്പെടെയുള്ള വിവാദവും കെ.പി.സി.സി പ്രസിഡണ്ടിന്റെ പ്രസംഗ വിവാദവും ഉയര്‍ത്തി പ്രചരണം തിരിച്ചതോടെ തൃക്കാക്കര മത്സരം മുറുകുകയായിരുന്നു. ഇത്തവണ മണ്ഡലം പിടിക്കുമെന്ന് സി.പി.എം നേതാക്കള്‍ ഉറപ്പിച്ച് പറഞ്ഞെങ്കിലും പി.ടി തോമസിന്റെ വ്യക്തി പ്രഭാവവും സഹതാപ തരംഗവും കെ,റയിലും എല്ലാം വോട്ടിംഗിനെ സ്വാധീനിച്ചെന്ന് പറയാം.
