KERALA
ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന്‍ ധാരണയായതായി സർക്കാർ. രേഖാമൂലം ഉറപ്പ് നൽകിയാലേ സമരം നിർത്തുവെന്ന് ദയാഭായ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന്‍ ധാരണയായി. സമരസമിതിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായതിനെ തുടര്‍ന്നാണ് സമരം നിര്‍ത്താന്‍ തീരുമായതെന്ന് സർക്കാർ അറിയിച്ചു. സമരം അവസാനിപ്പാക്കാമെന്ന് ദയാബയി സമ്മതിച്ചെന്ന് മന്ത്രിമാരായ വീണ ജോർജ്ജ്, ആർ.ബിന്ദു എന്നിവർ പറഞ്ഞു. എന്നാൽ രേഖാമൂലം സർക്കാർ നൽകിയ ഉറപ്പുകൾ നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ദയാ ബായ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. സമരസമിതിയുടെ 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കാനാവുന്നതാണെന്ന് ആര്‍. ബിന്ദു പറഞ്ഞു. ദയാബായിയെ ആശുപത്രിയില്‍ പോയി മന്ത്രിമാര്‍ കണ്ടു..രണ്ടാഴ്ചയായി സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യനില കണക്കിലെടുത്ത് ദയാബായിയെ ശനിയാഴ്ച രാത്രി പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
