NATIONAL
ഗുജറാത്തിൽ ആദ്യഘട്ട പോളിംഗ് ആരംഭിച്ചു
;
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 89 നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് കോടിയോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. എട്ടുമുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്
സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമാണ് ഇന്ന് പോളിംഗ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ബി ജെ പി) കോൺഗ്രസിന്റെ അമീ യാജ്‌നിക്ക്, ഹാർദിക് പട്ടേൽ(ബി ജെ പി), ഭരവാദ് ലഖാഭായ് ഭിഖാഭായി(കോൺഗ്രസ്) അടക്കമുള്ള 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.ബി ജെ പിയും കോൺഗ്രസും എല്ലാ സീറ്റുകളിലും മത്സരിക്കുന്നു. ആം ആദ്മി പാർട്ടി 88 സീറ്റുകളിലും ബി എസ് പി 57 സീറ്റുകളിലും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമിൻ (എ ഐ എം ഐഎം) ആറിടത്തുമാണ് മത്സരിക്കുന്നത്. അതേസമയം, റെക്കാർഡ് പോളിംഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.ഗുജറാത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി. നവംബർ 29നായിരുന്നു ആദ്യഘട്ട പ്രചാരണം അവസാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ ഉന്നത നേതാക്കൾ പ്രചരണത്തിനിറങ്ങിയിരുന്നു.
