Connect with us

NATIONAL

ഇന്ത്യ ലോകത്തിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിതെന്നു രാഷ്ട്രപതി .നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റ് സമ്മേളനത്തിനു തുടക്കമായി

Published

on

ന്യൂഡൽഹി:ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും ഉയരത്തിലാണെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റ് സമ്മേളനത്തിനു തുടക്കമായി. രാജ്യം ഭീകരതയെ ശക്തമായി നേരിട്ടു. ഇന്ത്യ ലോകത്തിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. ദ്രൗപദി മുര്‍മുവിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. പാര്‍ലമെന്‍റിന്‍റെ  ഇരുസഭകളുടെയും സംയുക്തസമ്മേളനത്തോടെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കമായത്. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നാളെയാണ് കേന്ദ്ര ബജറ്റ്. 2024-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ രാജ്യം ഉറ്റുനോക്കുന്ന ബജറ്റ് കൂടിയായി മാറുന്നു. ഫെബ്രുവരി പതിമൂന്നിനാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിക്കുക. 

Continue Reading