NATIONAL
ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി ചെയർമാൻ ചേതൻ ശർമ്മ രാജിവച്ചു
മുംബൈ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി ചെയർമാൻ ചേതൻ ശർമ്മ രാജിവച്ചു. ഒരു സ്വകാര്. ചാനലിന്‍റെ ഒളിക്യാമറ ഓപ്പറേഷനിൽ, ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ രാജി.
രാജി സ്വീകരിച്ചതായി ജയ് ഷാ വ്യക്തമാക്കി. പൂർണമായും ഫിറ്റല്ലാത്ത താരങ്ങൾ ഉത്തേജക മരുന്ന് കുത്തിവെച്ച് കളിക്കാനിറങ്ങുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ. വിരാട് കോഹിലിയും മുൻ ബിബിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള പേരും, നിലവിലെ ഇന്ത്യൻ ടീമിലെ കോഹിലിയും രോഹിത് ശർമ്മയും തമ്മിലുള്ള ബന്ധവുമെല്ലാം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
