Crime
തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഡി.ജി.പി.

ന്യൂഡല്‍ഹി: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഡി.ജി.പി. അനില്‍ കാന്ത്. ഒറ്റക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. പൂര്‍ണ്ണ ചിത്രം ലഭ്യമായതിന് ശേഷമേ യു.എ.പി.എ. ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂ. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങള്‍ നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.
‘വൈദ്യപരിശോധനയക്ക് ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാലേ കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ. കേസിന്റെ എല്ലാ ഭാഗവും പരിശോധിക്കും. പ്രതി ചോദ്യം ചെയ്യലില്‍ പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ട്.’, ഡി.ജെ.പി കൂട്ടിച്ചേർത്തു