Crime
ഷാറൂഖ് സെയ്ഫിനെതിരെ കൊലകുറ്റം.അന്വേഷണത്തിനായി എന്‍ഐഎ ഉന്നത സംഘം കോഴിക്കോട്
കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെതിരെ കൊലകുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. 3 പേരുടെ മരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായാണ് റിമാന്‍ഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പ്രതിക്കെതിരെ നിലവിൽ യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് വിവരം.
ഇതിനിടയിൽ കേസ് അന്വേഷണത്തിനായി എന്‍ഐഎ ഉന്നത സംഘം കോഴിക്കോട് എത്തിയതായും റിപ്പോർട്ടുണ്ട്. ഡിഐജി മഹേഷ് കുമാർ കാളിരാജ് ഉൾപ്പടെയുള്ള ഉന്നത ഉദ്യേഗസ്ഥരാണ് സംഘത്തിലുള്ളത്. പ്രതിയെ വിശദമായി എന്‍ഐഎ സംഘം ചോദ്യംചെയ്യും.
