Crime
സോണ്‍ട ഇന്‍ഫ്രാടെക്കിനെ കുരുക്കി വീണ്ടും ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ

കൊച്ചി :സോണ്‍ട ഇന്‍ഫ്രാടെക്കിനെ കുരുക്കി വീണ്ടും ഡയറക്ടര്‍ ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ. ഇടനിലക്കാരെ ഒഴിവാക്കി സോണ്‍ട നേരിട്ട് കരാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നാണ് ശബ്ദരേഖയില്‍ സോണ്‍ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന്‍ പറയുന്നത്. ഇടനിലക്കാരനായിരുന്ന പോളിന്‍ ആന്റണിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പേരില്‍ കള്ളം പറയുകയായിരുന്നുവെന്നും വിശ്വാസ്യത ഇല്ലാത്ത ഇടനിലക്കാര്‍ പലരേയും ഒഴിവാക്കാനാണ് അങ്ങിനെ ചെയ്തതെന്നും പറഞ്ഞ് ഡെന്നീസ് ഈപ്പന്‍.
ഇടനിലക്കാരനായ പോളിന്‍ ആന്റണിയുമായാണ് സോണ്‍ട ഡയറക്ടര്‍ ഡെന്നിസ് ഈപ്പന്‍ സംസാരിക്കുന്നത്. ഇടനിലക്കാര്‍ വേണ്ടെന്ന് മുഖ്യമന്ത്രി നേരിട്ടറിയിച്ചെന്നാണ് ഡെന്നീസ് ഈപ്പന്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. പോളിനും, മറ്റൊരു ഇടനിലക്കാരനായ മോഹന്‍ വെട്ടത്തും പറഞ്ഞതനുസരിച്ച് പലയിടത്തും പണം നല്‍കിയെന്നും ഡെന്നീസ് ഈപ്പന്‍ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.
ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ഡെന്നീസ് ഈപ്പന്‍.ഇടനിലക്കാരെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞെന്ന് ഞങ്ങള്‍ക്കയച്ചു തന്ന ശബ്ദരേഖയില്‍ ഡെന്നിട് പറയുന്നു.
സോണ്‍ടയില്‍ മുഴുവന്‍ തീരുമാനങ്ങള്‍ എടുക്കുന്നതും രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ളയാണെന്നും ഡെന്നീസ് ഈപ്പന്‍ വ്യക്തമാക്കി.