Connect with us

Crime

പുറത്ത് വരുന്നത് ഒരു കുടുംബത്തിന്റെ കൊള്ള മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വിടുന്നത്. വീണ ക്കെതിരെ ആഞ്ഞടിച്ച് കുഴൽ നാടൻ

Published

on

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്‌ക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎലിൽനിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചു. 42,48,000 രൂപയാണ് കമ്പനി വാങ്ങിയത്. 2017 മുതൽ 2019 വരെയാണ് പണം വാങ്ങിയത്. എന്നാൽ 63 ലക്ഷത്തിലധികം രൂപ നഷ്ടം വന്നുവെന്നാണ് കമ്പനി രേഖയെന്ന് കുഴൽനാടൻ പറഞ്ഞു. 

‘2014–15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015–16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017–18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളിൽ പറയുന്നതായി കുഴൽ നാടൻ പറഞ്ഞു..

2020–21ൽ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നൽകി. 2021–22 വർഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതൽ വീണാ വിജയൻ നടത്തിയ കമ്പനി ഏതാനും മാസങ്ങൾക്കു മുൻപു പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വർഷം എക്സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരിൽ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായതായി  കുഴൽനാടൻ ചൂണ്ടിക്കാട്ടി. പുറത്ത് വിടുന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രം. അഴിമതിക്കെതിരെ തന്റെ പോരാട്ടം തുടരും. സംഭവത്തെ ക്കുറിച്ച് ധനമന്ത്രിക്ക് പരാതി നൽകി. പുറത്ത് വരുന്നത് ഒരു കുടുംബത്തിന്റെ കൊള്ളയാണെന്നും കുഴൽ നാടൻ പറഞ്ഞു.

‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോപണ പ്രത്യാരോപണങ്ങൾ നടന്നു വരികയാണ്. സിപിഎം എനിക്കെതിരെ വ്യക്തിപരമായും ഞാൻ ഭാഗമായിട്ടുള്ള സ്ഥാപനത്തിനെതിരെയും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. മറുപടി നൽകിയിട്ടും വീണ്ടും പ്രത്യാരോപണവുമായി രംഗത്തുവന്നു. എന്നാൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഇതുവരെ തയാറായിട്ടില്ല.

റോഡു വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള മുറ്റം നിരപ്പാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സർവേക്ക് എത്തിയത്. നികുതി വെട്ടിപ്പിനെതിരെയാണ് പ്രധാനമായും സിപിഎം രംഗത്തുവന്നത്. മൂന്നാറിൽ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിയെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ പൊതുസമൂഹം എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരോട് ഞാൻ നന്ദി പറയുകയാണെന്നും തന്റെ പോരാട്ടം തുടരുമെന്നും കുഴൽ നാടൻ പറഞ്ഞു.

Continue Reading