Connect with us

International

മൊറോക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 296 പേര്‍ മരിച്ചു

Published

on

റാബാത്ത്: മൊറോക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 296 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈ അറ്റ്ലസ് പര്‍വതനിരകളില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ നശിച്ചു.

 153 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എത്തിച്ചേരാന്‍ പ്രയാസമുള്ള പര്‍വതപ്രദേശങ്ങളിലാണ് കൂടുതല്‍ മരണങ്ങളുണ്ടായതെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ പഴയ നഗരത്തില്‍ ചില കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മാരാകേക്കിലെ നിവാസികള്‍ പറഞ്ഞു. 

6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Continue Reading