Connect with us

KERALA

സംസ്ഥാനത്തിന്‍റെ പ്രഥമ പരിഗണന കെ- റെയിലിനു തന്നെ. ആവർത്തിച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ പ്രഥമ പരിഗണന കെ- റെയിലിനു തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീധരന്‍റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മോൻസ് ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് ഇ. ശ്രീധരൻ കെ-റെയിലിന് പകരമായി അതിവേഗ റെയിൽവേ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്. ഇ. ശ്രീധരന്‍റെ റിപ്പോർട്ടിൻ മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നായിരുന്നു നിയമസഭയിൽ മോൻസ് ജോസഫ് ഉന്നയിച്ച ചോദ്യം. കെ–റെയിലിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇ. ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

കെ- റെയിലിൽ നിന്നും കേരളം ഇപ്പോൾ പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ്. പദ്ധതി പൂർണമായി ഉപേക്ഷിച്ചെന്ന തരത്തിലുള്ള ഒരു തീരുമാനവും നിലവിൽ സർക്കാർ എടുത്തിട്ടില്ല. കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കാത്തതും സംസ്ഥാനത്തുടനീളമായ പ്രതിഷേധവും നിലവിലെ സാഹചര്യത്തിൽ കെ-റെയിലിൽ നിന്നും സർക്കാരിന്‍റെ പിന്നോട്ടു വലിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

Continue Reading