Connect with us

NATIONAL

വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ സോണിയയെയും പ്രിയങ്കയെയും സ്വീകരിച്ച് സ്റ്റാലിൻ

Published

on

“ചെന്നൈ: ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിലെത്തി. ഡിഎംകെ ഇന്ന് നടത്തുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇരുവരും ചെന്നൈയിലെത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി. ടി.ആർ. ബാലു, എന്നിവർ ചെന്നൈ വിമാനത്താവണത്തിൽ നേരിട്ടെത്തി ഇരുവരേയും സ്വീകരിച്ചു.

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കുള്ള 33% സംവരണം കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കണമെന്ന് കോൺഫറൻസിൽ ആവശ്യപ്പെട്ടും. എം.കെ. സ്റ്റാലിനാണ് കോൺഫറൻസ് അധ്യക്ഷൻ.

Continue Reading