KERALA
കോൺഗ്രസ് റാലിക്ക് കലക്ടർ അനുമതി നിഷേധിച്ചു. റാലി 23, ന് തന്നെ നടത്തുമെന്ന് ഡി സി.സി

.കോഴിക്കോട്∙ ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കലക്ടർ അനുമതി നിഷേധിച്ചു. ഇതേ വേദിയിൽ 25ന് സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് വേദി നിഷേധിച്ചത്. എന്നാൽ റാലി മുൻ നിശ്ചയിച്ച പ്രകാരം 23, ന് തന്നെ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്തു 23ന് വൈകിട്ട് 4.30ന്ാണ് റാലി നിശ്ചയിച്ചിരുന്നത്. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചിരുന്നത്. റാലിയുടെ വിജയത്തിനും മറ്റുമായി എം.കെ.രാഘവന്‍ എംപി ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്കും രൂപം നല്‍കിയിരുന്നു. ഇതിനിടെയാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.