Connect with us

NATIONAL

അ‍യോധ്യയിൽ പ്രതിഷ്ഠാ ചടങ്ങൾക്കൊരുങ്ങുന്ന ആദ്യ രാമവിഗ്രഹത്തിന്‍റെ ചിത്രങ്ങൾ പുറത്ത്

Published

on

.

ലക്നൗ: അ‍യോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങൾക്കൊരുങ്ങുന്ന ആദ്യ രാമവിഗ്രഹത്തിന്‍റെ ചിത്രങ്ങൾ പുറത്ത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്‍റെ ഉയരം. നിലവിൽ വിഗ്രഹത്തിന്‍റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണികൊണ്ട് മറച്ചനിലയിലാണ്.

മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തത്. കൃഷ്ണശിലയിൽ നിർമിച്ചെടുത്ത ഈ വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്. ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. പ്രതിഷ്ഠാകർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുമെന്നാണ് വിവരം.



Continue Reading