Connect with us

Crime

ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ആവർ   തോമസ് ഐസക്

Published

on

കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസിന് മറുപടി നൽകാമെന്ന് കിഫ്ബി. ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നിൽ ഹാജരാകുകയും കണക്കുകളിൽ വിശദീകരണം നൽകുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു.

ഈ മാസം 26,27 തീയതികളിൽ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന് ഇഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയുന്നയാളാണ് തോമസ് ഐസക്കെന്നാണ് ഇഡി പറയുന്നത്. കേസിൽ അറസ്റ്റ് ചെയ്യില്ലെന്നും ഹാജരാകണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുൻമന്ത്രി തോമസ് ഐസക് ആവർത്തിച്ചു. ഇഡി സമൻസ് നിയമവിരുദ്ധമാണ്. എല്ലാവിവരങ്ങളും കിഫ്ബിയുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് എട്ടിന് തോമസ് ഐസക്കിന്റെ ഹർജി കോടതി പരിഗണിക്കും.

മസാല ബോണ്ട് പുറപ്പെടുവിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കിഫ്ബി ഡയറക്ടർ ബോർഡ് തീരുമാനപ്രകാരമാണെന്ന് തോമസ് നേരത്തെ ഇ ഡിയെ അറിയിച്ചിരുന്നു. ധനമന്ത്രിയായിരുന്നപ്പോൾ ബോർഡ് അംഗമെന്ന നിലയിൽ മാത്രമേ കിഫ്ബിയുമായി ബന്ധമുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ബോണ്ട് ഇറക്കിയതിൽ തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ല. കിഫ്ബിയുടെ 17 ബോർഡംഗങ്ങൾ ചേർന്നാണ് തീരുമാനങ്ങളെക്കുന്നത്. മുഖ്യമന്ത്രിയാണ് ബോർഡ് ചെയർമാൻ. കിഫ്ബി വൈസ് ചെയർമാൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നിവ ധനമന്ത്രിയെന്ന നിലയിലുള്ള എക്സ് ഒഫീഷ്യോ പദവികൾ മാത്രമായിരുന്നു താനെന്ന് അദ്ദേഹം കഴിഞ്ഞ മാസം ദൂതൻ മുഖാന്തിരം കൊച്ചിയിലെ ഇഡി അധികൃതരെ അറിയിച്ചിരുന്നു.

Continue Reading