Connect with us

KERALA

ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദല്‍ ശബരി കെ റൈസ് ഉടന്‍ എത്തുമെന്ന് ഭക്ഷ്യ മന്ത്രി

Published

on

തിരുവനന്തപുരം: ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദല്‍ ശബരി കെ റൈസ് ഉടന്‍ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. തയ്യാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഏത് കാര്‍ഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കില്‍ ഭാരത് അരി ആയി നല്‍കുന്നത് എന്ന് മന്ത്രി ആരോപിച്ചു. ഭാരത് അരി സിവില്‍ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്‌ക്കോ നല്‍കിയിരുന്നെങ്കില്‍ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അത് ലഭ്യമാക്കാമായിരുന്നു. ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങള്‍ക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ സൃഷ്ടിച്ചതെന്നും ജി ആര്‍ അനില്‍ പറഞ്ഞു.”

Continue Reading