Connect with us

International

ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്റാനിന്ന്  600 കിലോമീറ്റർ അകലെ ജുൽഫൈ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നത്

Published

on

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്റാൻ 600 കിലോമീറ്റർ അകലെ ജുൽഫൈ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നത്. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനവും ഏറെ വെകിയിരുന്നു.

ഇന്നലെ രാത്രിയാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. 14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. കാലാവസ്ഥ മോശമായതിനാൽ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായതെന്നാണ് റിപ്പോർട്ടുകൾ.

Continue Reading