Connect with us

KERALA

ഇനി നോട്ടെണ്ണല്‍ യന്ത്രം എക്‌സൈസ് മന്ത്രിയുടെ കയ്യിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കയ്യിലാണോ, എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതി

Published

on

ഇനി നോട്ടെണ്ണല്‍ യന്ത്രം എക്‌സൈസ് മന്ത്രിയുടെ കയ്യിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കയ്യിലാണോ, എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതി

തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ ബാര്‍ ഹോട്ടലുടമകള്‍ പണം കൊടുക്കേണ്ടവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം വിവാദമാവുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ വിവാദം ഏറ്റുപിടിച്ച് പ്രതിപക്ഷം. കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ സൗകര്യവും ചെയ്ത് കൊടുക്കാമെന്ന് സര്‍ക്കാര്‍ ബാര്‍ ഉടമകളെ അറിയിച്ചിരിക്കുകയാണ്. ഇനി നോട്ടെണ്ണല്‍ യന്ത്രം എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ കയ്യിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കയ്യിലാണോ, എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ സമിതിയില്‍
അബ്കാരി നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം  വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തതാണ്. ഒന്നാംതീയതിയടക്കം മദ്യശാലകളും ബാറുകളും തുറക്കാനുള്ള സൗകര്യമാണ് ചെയ്തു കൊടുക്കുന്നത്. ഇത് ആളുകളുടെ ശമ്പള ദിവസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇതിനെല്ലാം ഒത്താശ ചെയ്യാനാണ് വന്‍ പണപ്പിരിവെന്നും സതീശന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പുതുതായി 130 ബാറുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 801 ബാറുണ്ട്. ബാറുകളുടെ ടേണ്‍ ഓവര്‍ പിരിവ് പോലും നടത്തുന്നില്ല. ഇത് വഴി സര്‍ക്കാരിന് ജി.എസ്.ടി ഇനത്തില്‍ കോടികളാണ് നഷ്ടം. ഒരു പരിശോധനയും ബാറുകളില്‍ നടക്കുന്നില്ല. ഇതെല്ലാം ബാറുടമകളെ സഹായിക്കാനാണ്. 20 കോടി രൂപയുടെ അഴിമതിയാണ് പണപ്പിരിവ് വഴി ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Continue Reading