Connect with us

KERALA

സി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ വഞ്ചിച്ച് നേടിയ നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം സി​പി​എം രാ​ജി​വ​യ്ക്കും

Published

on

തിരുവനന്തപുരം: സി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ നോക്കുകുത്തിയാക്കിനേ​ടി​യെ​ടു​ത്ത നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം സി​പി​എം രാ​ജി​വ​യ്ക്കും. ഇ​തു സം​ബ​ന്ധി​ച്ചു സി​പി​എം ജി​ല്ലാ നേ​തൃ​ത്വം പാ​ർ​ട്ടി ഏ​രി​യാ നേ​തൃ​ത്വ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.

എ​ൽ​ഡി​എ​ഫ് മു​ന്ന​ണി ധാ​ര​ണ അ​നു​സ​രി​ച്ചു ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​പി​എ​മ്മി​നും വൈ​സ് ചെ​യ​ർ​മാ​ൻ സി​പി​ഐ​ക്കും എ​ന്നാ​യി​രു​ന്നു ധാ​ര​ണ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ സി.​എ​സ്. ശ്രീ​ജ 27 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. സി​പി​എ​മ്മി​ലെ 24 അം​ഗ​ങ്ങ​ളും സി​പി​ഐ​യി​ലെ മൂ​ന്നു പേ​രും വോ​ട്ടു ചെ​യ്തു.

ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി എ​സ്. ര​വീ​ന്ദ്ര​നെ​തി​രെ സി​പി​എം പി. ​ഹ​രി​കേ​ശ​നെ മ​ത്സ​രി​പ്പി​ച്ചു. 24 വോ​ട്ട് കി​ട്ടി​യ ഹ​രി​കേ​ശ​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യി. ര​വീ​ന്ദ്ര​ന് മൂ​ന്നു വോ​ട്ട് ല​ഭി​ച്ചു. സി​പി​ഐ​യി​ലെ എ​സ്. ര​വീ​ന്ദ്ര​ൻ മ​ത്സ​രി​ച്ചാ​ൽ സ്വ​ന്തം നി​ല​ക്ക് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്നു സി​പി​എം അ​റി​യി​ച്ചി​രു​ന്നു. എ​സ്. ര​വീ​ന്ദ്ര​ൻ സി​പി​എം വി​ട്ട് സി​പി​ഐ​യി​ൽ എ​ത്തി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​താ​ണ്.സി​പി​എം അ​പ്ര​തീ​ക്ഷി​ത​മാ​യി പി.​ഹ​രി​കേ​ശ​ൻ നാ​യ​രെ മ​ത്സ​ര​ത്തി​നി​റ​ക്കു​ക​യ​തോ​ടെ​യാ​ണ് ര​വീ​ന്ദ്ര​ൻ തോ​റ്റ​ത്. ഇ​തു വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട്ട​ത്.

Continue Reading