Connect with us

NATIONAL

രാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ്‌ വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്‌.ബി.ജെ.പി.ക്ക് ലഭിച്ചത്  723.8 കോടി

Published

on

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട്‌ സമ്പ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ്‌ വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്‌. കഴിഞ്ഞ സാമ്പത്തികവർഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് രാഷ്ട്രീയ പാർട്ടികളുടെ കീശയിലായത്.  അതിന് തൊട്ടുമുൻപുള്ള വർഷം (2022-23) 263 കോടിയായിരുന്നു കിട്ടിയത്.

പ്രൂഡന്റ് ട്രസ്റ്റ് വഴി ആകെ ലഭിച്ചതിൽ ഭൂരിഭാഗവും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപാണ്‌. പ്രൂഡന്റിന് ലഭിച്ച തുക ആറ് പാർട്ടികൾക്കാണ് ലഭിച്ചത്.
ബി.ജെ.പി.ക്ക് 723.8 കോടി, കോൺഗ്രസിന് 156.4 കോടി, ബി.ആർ.എസിന് 85 കോടി, വൈ.എസ്.ആർ. കോൺഗ്രസിന്‌ 72.5 കോടി, ടി.ഡി.പി.ക്ക് 33 കോടി, ജനസേനാപാർട്ടിക്ക് അഞ്ചുകോടി. ബോണ്ട് പദ്ധതി നിലവിൽവന്ന 2018 മുതൽ ട്രസ്റ്റ് വഴിയുള്ള സംഭാവനകൾ പൊതുവെ കുറഞ്ഞിരുന്നു.

Continue Reading