KERALA
പിണറായി സർക്കാർ നാലാം വാർഷികാഘോഷം ആരംഭിച്ചു
കാസർകോഡ് :രണ്ടാം പിണറായി സർക്കാറിൻ സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കാസർകോഡ് തുടക്കമായി. കാസർകോഡ് കാലിക്കടവ് മൈതാനിയിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേരളം 9 വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും മുഖ്യമന്ത്രി ഉയർത്തി കാട്ടി മുണ്ടക്കൈ ചൂരൽ മല ദുരന്തത്തിൽ പോലും കേന്ദ്രം സംസ്ഥാനത്തിന് നേരെ മുഖം തിരിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷവും വികസന കാര്യങ്ങളിൽ ഉൾപ്പെടെ സംസ്ഥാന താൽപര്യത്തിന് എതിര് നിൽക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു
ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ. രാജനും സംസ്ഥാനം പിണറായിയുടെ ഭരണത്തിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണി പറഞ്ഞു.
9 വയസിന് ഇടയിൽ പവർ കട്ട് എന്തെന്ന് ഒരു കുട്ടിയോട് ചോദില്ലാൽ അറിവുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്ത ഞെക്കി കൊല്ലുകയാണ്.
ചൂരൽ മല ദുരന്തത്തിലും കേന്ദ്രം കനിഞ്ഞില്ല
ഗവ. ചൂരൽ മലക്ക് വേണ്ടി ബഡ്ജറ്റിൽ പോലും ഒരു ഉള്ളി കണ്ണീർ പോലും പൊഴിച്ചില്ല
വയനാട്ടിലെ അവസാന മനുഷ്യനെയും നമ്മൾ പുനരുജീവിപ്പിക്കുമെന്നും കെ. രാജൻ കുട്ടിച്ചേർത്തു
ആരോപണങ്ങളും ദുരന്തങ്ങളും ഇവിടെ പെയ്തിറങ്ങുകയാണ്
എന്നാൽ ഒരു ആരോപണത്തിൽ പോലും തെളിവില്ലെന്നും രാജൻ പറഞ്ഞു
മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി എ.കെ ശശീന്ദ്രൻ, വി. അബ്ദുൾ റഹ്മാൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും ജില്ലയിലെ എം.എൽ.എ മാരും ചടങ്ങിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതം പറഞ്ഞു.
യു.ഡി. എഫ് ചടങ്ങിൽ നിന്ന് വിട്ട് നിന്നതിന്നാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുന്നില്ല
