Connect with us

KERALA

കണ്ണൂർ നഗരത്തിൽ പരി ഭ്രാന്തി പരത്തി വീണ്ടും തെ രുവുനായ അക്രമം : ഇന്ന് കാലത്ത് 11 പേർക്കാണ് നായയുടെ കടിയേറ്റത്

Published

on

കണ്ണൂർ :നഗരത്തിൽ പരി ഭ്രാന്തി പരത്തി വീണ്ടും തെ രുവുനായ അക്രമം നടന്നിരിക്കുകയാണ്. ഇന്ന് കാലത്ത് 11 പേർക്കാണ് നായയുടെ കടിയേറ്റത് റയിൽവേ സ്റ്റേഷൻ പരിസരം, താവക്കര ബസ്റ്റാൻ്റ് എന്നിവിടങ്ങളിൽ നിന്നാണ് രാവിലെ 6 മണി മുതൽ തന്നെ ജോലിക്ക് പോകുന്നവരെ ഉൾപ്പെട തെരുവ് നായ കടിച്ചത്. ഇവർ ജില്ലാ ആശുപതിയിൽ ചികിത്സ തേടി.

ഇന്നലെ നഗരത്തിൽ 56 പേർക്ക് കടിയേറ്റിരുന്നു
4 പേർ പരിയാരം മെഡിക്കൽ കോളജിൽ ചികിയിലാണ്.
കുട്ടിക ളുൾപ്പെടെ ഉള്ള 5 6 പേർ ക്കാണ് വിവിധയിടങ്ങളിൽ വെച്ച് ഇന്നലെ കടിയേറ്റത്.

നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എ ത്തിയവരെയാണ് തെരുവു നായ അക്രമിച്ചത്. പുതിയ ബസ്സ്റ്റാന്റ്, ഫോർട്ട് റോ ഡിൽ എസ്ബിഐ ബാങ്ക് പരിസരം, പ്രഭാത് കവല എ ന്നിവിടങ്ങളിലാണ് തെരു വുനായ ആക്രമണമുണ്ടായത്.

കടിയേറ്റവർ ജില്ലാ ആ ശുപത്രിയിൽ ചികിത്സ തേ ടി. ബസ് കാത്ത് നിൽക്കു ന്നവരെയും കാൽനടയാ ത്രക്കാരെയുമാണ് നായ ക ടിച്ച് പരിക്കേൽപ്പിച്ചത്.
അക്രമാസക്തനായ നാ യ നഗരത്തിൽ ഓടി നടക്കു കയായിരുന്നു. തളിപ്പറമ്പ്, കൂത്തുപറമ്പ്, അഞ്ചരക്ക ണ്ടി, കാഞ്ഞങ്ങാട് സ്വദേ ശികൾക്കാണ് ഇന്നലെ കടിയേറ്റത്
പരിക്കേറ്റവരിൽ ഒരു തമിഴ് നാട് സ്വദേശിയും ഉണ്ട്

പ്ലസ് വൺ വിദ്യാർഥിയാ യ നീർക്കടവിലെ നവനീത്, എസ്ബിഐ ജീവനക്കാ രൻ രജീഷ്, കോഫി ഹൗസ് ജീവനക്കാരൻ രജീഷ്, തമി ഴ്നാട് ചിന്ന സേലം സ്വദേ ശി ഭാഗ്യരാജ്, എറണാകു ളം സ്വദേശി രവികുമാർ, കൂ ത്തുപറമ്പ് സ്വദേശി സി ബിൻ, മുഴപ്പിലങ്ങാട് സ്വദേ ശി അബ്ദുൽ നാസർ, തളി പ്പറമ്പ് സ്വദേശി ഗണേഷ് കുമാർ, കാങ്കോലിലെ വിജി ത്ത്, മുണ്ടേരി സ്വദേശിനി റാഷിദ, അഞ്ചരക്കണ്ടിയി ലെ റജിൽ, കണ്ണപുരം സ്വ ദേശിനി ശ്രീലക്ഷ്മി, വാരം സ്വദേശി സുഷിൽ, കുറുവ
വട്ടംകുളത്തെ അജയകു മാർ, കുത്തുപറമ്പ് സ്വദേശി സഹദേവൻ, മനോഹരൻ, കീഴറയിലെ ഹമീദ്, രാമന്തളി സ്വദേശി പവിത്രൻ, കടമ്പൂരി ലെ അശോകൻ, നായാട്ടു പാ റ സ്വദേശി സീന, പുതിയതെ രുവിലെ വിജിന, കൊട്ടിയൂർ സ്വദേശി സാജു, കാഞ്ഞ ങ്ങാട് സ്വദേശി നന്ദന, മണി ക്കടവിലെ ജിനോ എന്നിവർ ക്കാണ് കടിയേറ്റത്.

ഇന്നലെ രാവിലെത്തെ ആക്രമണ ത്തിന് പിന്നാലെ വൈകിട്ടും സ്‌റ്റേറ്റ് ബാങ്ക് പരിസരത്തു വെച്ചും തെരുവുനായ ആക്ര മണം ഉണ്ടായി. ഇതിൽ മു ന്നുപേർക്കാണ് കുടിയേറ്റത്.
മൂന്നുപേരെ ആക്രമിച്ചതി ന് പിന്നാലെ വീണ്ടും അ ഞ്ചുപേരെ കൂടി തെരുവു നായ കടിച്ചു.
വൈകിട്ട് നിരവധി പേരെ കടിച്ചു. ഇന്നലെ വൈകിട്ട് ഒരു തെ രുവ് നായ പുതിയ ബസ് സ്റ്റാന്റ് സമീപത്ത് ചത്ത നി ലയിൽ കണ്ടെത്തിയെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചിരുന്നു. തെരുവ് നായകളെ നിയന്ത്രിക്കേണ്ടത് ജില്ലാ പഞ്ചായത്ത് ആണെന് കോർപ്പറേഷനും എന്നാൽ ജില്ലാ പഞ്ചായത്തിനാണ് തെരുവ് നായകളെ നിയന്ത്രിക്കിക്കേണ്ടതെന്ന് കോർപ്പറേഷനും പറഞ്ഞ് കൈ കഴുകുകയായിരുന്നു . ഈ അധികാര തർക്കം തുടരുന്നതിനിടലാണ് ഇന്നും 11 പേരെ കുടി തെരുവ് നായ അക്രമിച്ചത്.

Continue Reading