NATIONAL
മഹാരാഷ്ട്രയിൽ അസാധാരണ പോളിങ്, തിരഞ്ഞെടുപ്പിൽ കൃത്രിമം; തെരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ പി യുമായ് ഒത്തു ഒളിക്കുന്നു’: തെളിവുകൾ നിരത്തി രാഹുൽ
ന്യൂഡൽഹി : വോട്ടെടുപ്പിന്റെ നടത്തിപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം തെളിവുകൾ നിരത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ അടക്കം തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചതായി രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിൽ അസാധാരണ പോളിങ്ങായിരുന്നു. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. മഹാരാഷ്ട്രയിൽ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ പലതും ഒളിക്കുന്നു. ഇത്തരത്തിൽ നിരവധി തെളിവുകൾ നിരത്തിയാണ് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം.
