Connect with us

Uncategorized

മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഓണ സദ്യ കഴിച്ചത് ശരിയായില്ലെന്ന് കെ. സുധാകരൻ

Published

on

കണ്ണൂർ :വി.ഡി സതീശനെതിരെ കെ സുധാകരൻ പരസ്യമായി രംഗത്ത് മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഓണ സദ്യ കഴിച്ചത് ശരിയായില്ലെന്ന് മുൻ കെ.പി സി സി പ്രസിഡണ്ട് കൂടിയായ കെ. സുധാകരൻ എം.പി കണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി, വിമർശനം കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തിന്റെ പഞ്ചാത്തലത്തിലാണ് സുധാകരൻ നടത്തിയത് . ഞാനായിരുന്നെങ്കിൽ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കില്ലെന്ന് സുധാകരൻ ഉറപ്പിച്ച് പറയുകയായിരുന്നു

ഏറ്റവും ഗൗരവമായി പാർട്ടി വിലയിരുത്തിയ ഒരു കസ്റ്റഡി മർദ്ദനമാണ് സുജിത്തിന് നേരെ നടന്നത്. നിയമപരമായി അതിനെതിരെ പാർട്ടി നിയമനടപടിയുമായ് മുന്നോട്ട് പോകുകയാണെന്നും സുധാകരൻ പറഞ്ഞു
കുന്നംകുളത്തെ ഭീകരമായ പോലീസ് മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം തന്നെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടത് ശരിയാണോ കെ. എസ് ആണെങ്കിൽ അത് ചെയ്യുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് സുധാകരൻ ഞാൻ അത് ചെയ്യില്ലെന്നും മോശമായി പോയെന്നും ഉത്തരം നൽകിയത്.

കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സുധാകരൻ സംഭവത്തിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന സുജിത്തിനെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് പരിപൂർണ്ണ പിൻതുണ നൽകിയിരുന്നു തുടർന്ന് സമൂഹ മാധ്യമങ്ങളിലും സുധാകര അനുകൂലികൾ നേരത്തെ പോലീസ് അതിക്രമങ്ങൾ ഉണ്ടായപ്പോൾ സുധാകരൻ പോലീസുകാരോട് നേരിട്ട് ഏറ്റുമുട്ടുന്നതിൻ്റെ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതാണ് റിയൽ ഹീറോയെന്നും ഒരു നേതാവായാൽ പ്രവർത്തകന് എന്ത് സംഭവിച്ചാലും ചങ്കുറപ്പോടെ ഏത് ഏമാൻ്റെ മുന്നിലും നട്ടെല്ല് വളക്കാതെ ചോദ്യം ചെയ്യുന്ന സുധാകരനാണ് ശരിയെന്ന മട്ടിലാണ് സോഷ്യൽ മീഡിയകളിൽ ഇവർ പ്രചരണം നടത്തിയിരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നടന്നാൽ സുധാകരനെ പോലുള്ള നേതാക്കളാണ് കോൺഗ്രസിന് വേണ്ടതെന്ന ധ്വനി തന്നെയാണ് പ്രവർത്തകർ പങ്ക് വെച്ചിരുന്നത്.
ഇതിന് ബലമേകുന്ന വാക്കുകൾ തന്നെയാണ് സുധാകരൻ ഇന്ന് വിഡി സതീശൻ്റെ നിലപാടിനെതിരെ രംഗത്ത് വന്നതെന്നും കാണാൻ കഴിയും

Continue Reading