Connect with us

KERALA

ഇടതുപക്ഷ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ ശക്തികള്‍ രംഗത്തിറങ്ങിയിട്ടുള്ളതെന്ന് ഇ.പി ജയരാജന്‍

Published

on

കണ്ണൂർ: ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യം നിലനിര്‍ത്തി തലയുയര്‍ത്തിപിടിക്കുന്ന മൂന്നര കോടി മലയാളികളുള്ള സംസ്ഥാനമാണ് കേരളം. നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ ശക്തികള്‍ രംഗത്തിറങ്ങിയിട്ടുള്ളതെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ സമ്മേളനം കണ്ണൂര്‍ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.പി. നാട് മുഴുവന്‍ ഇപ്പോള്‍ ആഘോഷങ്ങളാണ് . ഈ സംതൃപ്തിക്ക് കാരണം ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് .എല്ലാ മേഖലയിലുള്ളവര്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി. ഈ ചലനമാണ് നമ്മുടെ രാജ്യത്തെ സന്തോഷത്തിന് കാരണമായതും.
സ്ത്രീ പീഡനക്കാരായ കുറേ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടായി. ഇ്ത മൂലം ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിച്ചു. അപ്പോള്‍ കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങളെ കൂട്ട് പിടിച്ച് സര്‍ക്കാറിനെതിരെ മാധ്യമ വേട്ട തന്നെ നടത്തുകയാണ്. കഴിഞ്ഞ രണ്ട മൂന്ന് ദിവസമായി നമ്മുടെ അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമാണ്. കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാവ് പോലീസ് അതിക്രമത്തിന് ഇരയായത് രണ്ട വര്‍ഷം മുമ്പാണ്. അത് ഇന്നലെ നടന്നത് പോലയാണ് ആഘോഷിക്കുന്നത്. സംഭവമുണ്ടായിട്ട് കോണ്‍ഗ്രസ് നേതാവ് ഇതുവരെ എവിടെയെങ്കിലും പരാതി കൊടുത്തോ. എന്ത് കൊണ്ട്ാ കൊടുക്കാതിരുന്നത.് കോണ്‍ഗ്രസ് നേതാവിനെതിരെ വന്ന പരാതി.യില്‍ അവര്‍ക്ക് പരാതി നല്‍കാന്‍ സാധിക്കില്ല. കെ.പി.സി.സി പ്രസിഡണ്ട് പരാതി കൊടുക്കാന്‍ പറഞ്ഞില്ല., പ്രതിപക്ഷ നേതാവ് പറഞ്ഞില്ല. ഒരു കോണ്‍ഗ്രസ് നേതാവ് പോലും കുന്നംകുളം സംഭവത്തില്‍ ഒരു പരാതി നല്‍കാന്‍ അയാളോട് ആവശ്യപ്പെട്ടില്ല. എന്നാല്‍ ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ഏത് സംസ്ഥാനത്താണ് ഇങ്ങിനെ ഉടന്‍ നടപടി സ്വീകരിക്കുക.കര്‍ണ്ണാടക ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നടക്കുന്ന ക്രൂരതക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത.് ജനപക്ഷത്ത് നിന്ന് ഭരിക്കുന്ന സര്‍ക്കാറാണ് ഇത്. 12 വര്‍ഷം മുമ്പാണ് ഒരു സംഭവം നടന്നത.് അത് ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കാലത്താണ്. ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ നടന്നതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. ഇത് ഏത് മാധ്യമ സത്യ സംന്ധതയാണ്. 114 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട സംസ്ഥാനമാണിത്. പോലീസിനെ മനുഷ്യ സ്‌നേഹമുള്ള സേനയാക്കി മാറ്റിയത് ഇടതുപക്ഷ സര്‍ക്കാറാണ്. എത്രമാത്രം ക്രമിനല്‍ കേസുകളും സൈബര്‍ കേസുകളും മണിക്കൂറുകള്‍ കൊണ്ടാണ് പിടികൂടുന്നത.് ഈ സര്‍ക്കാറിന്റെ നിലപാടിന് വിരുദ്ധമായി ഏത് പോലീസുകാര്‍ സ്വീകരിച്ചാലും ശക്തമായ നിലപാട് സ്വീകരിക്കും. അല്ലാതെ ഒരു ദിവസം വന്ന് ഈ സര്‍ക്കാറിനെ ഇല്ലാതാക്കാന്‍ മര്‍ധന മുറകള്‍ നടക്കുകയാണെന്ന് പറഞ്ഞ് നടക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങളംും വലതുപക്ഷവും. ലോക്കപ്പില്‍ നമ്മളും കുറേ പീഡനങ്ങള്‍ ഏറ്റ് വാങ്ങിയവരാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അത്യന്തം അപകരമാണ് ഇന്ന് ലോക രാഷ്ട്രീയവും ദേശീയ രാഷട്രീയവും . കേരളത്തിന്റെ വ്യാവസായിക കാര്‍ഷിക മേഖലയോട് അമേരിക്ക സ്വീകരിക്കുന്ന നയം അംഗീകരിക്കാന്‍ കഴിയില്ല. സാമ്രാജ്യത്വ ഭീകരതയാണ് ട്രംമ്പ് നടത്തുന്നത.് റഷ്യയോട് എണ്ണ വാങ്ങുന്നതാണ് ട്രംമ്പിനെ ചൊടിപ്പിച്ചത.് ഇസ്രായേല്‍ ഭീകരരുമായ് ഇന്ത്യ കരാറുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതുവരെ ഇല്ലാത നടപടിയാണിത.് അമേരിക്കയും പോക്കറ്റ് രാജ്യമാണ് ഇസ്രായേള്‍. ഇസ്രായേലുമായ് ഇന്ത്യയിലെ ഒരു ഭരണാധികാരിയും ഇന്ന് വരെ കരാറുണ്ടാക്കിയിട്ടില്ല,.ചാര സോഫ്റ്റുവേറുകളുള്‍പ്പെടെ നിര്‍മ്മിച്ച് ചാര പ്രവര്‍ത്തനം നടത്തുന്ന രാജ്യവുമായാണ് ഇന്ത്യ കരാറുണ്ടാക്കുന്നത.് ഇതിനെ പ്രതിരോധിക്കാനും ശക്തമായ നിലപാട് എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ തകര്‍ന്ന് പോകും. ഇന്ത്യയും -പാക്ക് തര്‍ക്കം പരിഹരിക്കാന്‍ ട്രംമ്പിനെയാണ്് ചുമതലപ്പെടുത്തിയത.് ആരാണ് ഇത്തരത്തില്‍ ട്രംമ്പിനെ അധികാരപ്പെടുത്തിയത.് ഒരു തവണയല്ല ഏവ് തവണയാണ് ഇന്ത്യുടെ കാര്യത്തില്‍ അമേരിക്ക ഇടപെട്ടത.് സാമ്രാജ്യത്വ ഭീകരന്‍മാര്‍ ഇന്ത്യയെ വലയം ചെയ്തിരിക്കുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Continue Reading