Connect with us

NATIONAL

പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കും

Published

on

ന്യൂഡല്‍ഹി: പുതിയ ഉപരാഷ്ട്രപതി ആരെന്ന് ഇന്നറിയാം .പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളില്‍ (എഫ്- 101) നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലായിരിക്കും. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമം പരിധിയില്‍ വരില്ല.

സി.പി. രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയാണ് ഇന്ത്യാമുന്നണിക്കുവേണ്ടി കളത്തിലിറങ്ങുന്നത്. ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിതരാജിയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അടര്‍ത്തിമാറ്റാനും സ്വന്തം വോട്ടുകള്‍ ചോര്‍ന്നുപോകാതെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള പ്രയത്‌നത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ, ഇരുവിഭാഗത്തിനും സ്വന്തം കരുത്ത് ചോരാതിരിക്കേണ്ടത് അനിവാര്യം.

Continue Reading