Connect with us

NATIONAL

ഹരിയാനയിൽ 25 ലക്ഷം വോ‌ട്ട് കവർന്നെന്ന് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി : ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ ആരോപിച്ചു. നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണ്. ഒരു സർക്കാരിനെ തന്നെയാണ് തട്ടിയെടുത്തത്. കോൺഗ്രസ് ജയിക്കുമെന്ന് മിക്കവാറും സർവേകൾ പ്രവചിച്ചപ്പോഴാണ് എൻഡിഎ വിജയിച്ചതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ
പറഞ്ഞു. 

വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളിൽ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. 

കോൺഗ്രസിന്റെ വിജയം ഹരിയാനയിൽ അട്ടിമറിച്ച് പരാജയമാക്കി മാറ്റി. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എല്ലാ സൂചനകളും സർവേകളും കോൺഗ്രസ് ജയം പ്രവചിച്ചപ്പോൾ ബിജെപി ഉറച്ച വിശ്വാസത്തിലായിരുന്നു. 

Continue Reading