KERALA
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി : ഡിസംബർ : 9 ന് ഒന്നാം ഘട്ടം : രണ്ടാം ഘട്ടം 11 ന് :വോട്ടെണ്ണൽ 13 ന് :പെരുമാറ്റ ചട്ടം നിലവിൽ വന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ ഡിസംബർ 9 നും 11 നും രണ്ട് ഘട്ടമായി നടക്കും . തിരുവനന്തപുരം ഉൾപ്പെടെ 7 ജില്ലകളിൽ ആദ്യ ഘട്ടം ‘രണ്ടാം ഘട്ടം മലപ്പുറം മുതൽ കാസർകോഡ് വരെ ജില്ലകളിൽ .വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും
ആകെ 23,576 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് ഇന്ന് നടത്തിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം.ഷാജഹാൻ ആണ് പ്രഖ്യാനം നടത്തിയത് പെരുമാറ്റ ചട്ടവും ഇന്ന് മുതൽ നിലവിൽ വന്നു. പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാം സംവിധാനവും അധിക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.
ഓരോ ജില്ലകളിലും നിരീക്ഷകരെ ഏർപ്പെടുത്തും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് വേണം പ്രചരണം നടത്താൻ. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ്. ഫോം രണ്ടിലാണ് നാമ നിർദേശ പത്രിക സമർപ്പിക്കേണ്ടത്. സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം 5 പേർ മാത്രമേ വരണാധികാരിക്ക് മുന്നിലെത്താവു. നവംബർ 21 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
സംസ്ഥാനത്ത് 87 നഗരസഭകളിൽ 44 എണ്ണം ഇടതുപക്ഷവും 41 എണ്ണം യുഡിഎഫും രണ്ടെണ്ണം ബിജെപിയുമാണ് ഭരിക്കുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ11ലും ഇടത് ഭരണമാണ്. മൂന്നിടത്താണ് യുഡിഎഫ്.ബ്ളോക്ക് പഞ്ചായത്തുകളിലും ഇടത് ആധിപത്യമാണ് സംസ്ഥാനത്തുള്ളത്.152 ബ്ളോക്കുകളിൽ 113ഉം ഇടതുമുന്നണിയാണ്. 38 ഇടങ്ങളിലാണ് യുഡിഎഫ്. 941 ഗ്രാമപഞ്ചായത്തുകളിൽ 571ഉം ഇടതിനൊപ്പമാണ്. 351ൽ യുഡിഎഫും എൻഡിഎ 12ഉം മറ്റുള്ളവർ ഭരിക്കുന്നത് ഏഴുമാണ്.
