Crime
ആത്മഹത്യ ചെയ്‌ത ബിഎൽഒക്കു മേൽ രാഷ്ട്രീയ സമ്മർദവുമുണ്ടായിരുന്നുവെന്നതിന് തെളിവുമായി ബൂത്തുതല ഏജന്റിന്റെ പരാതി
കണ്ണൂർ: കണ്ണൂരിൽ ആത്മഹത്യ ചെയ്‌ത ബിഎൽഒ അനീഷ് ജോർജിനുമേൽ രാഷ്ട്രീയ സമ്മർദവുമുണ്ടായിരുന്നുവെന്നതിന് തെളിവുമായി ബൂത്തുതല ഏജന്റിന്റെ (ബി എൽഎ) പരാതി. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ 18-ാം നമ്പർ ബൂത്തിലെ കോൺഗ്രസ് ഏജന്റ്റ് വൈശാഖ് ഏറ്റുകുടുക്ക നവംബർ എട്ടിന് കളക്ടർ ക്ക് നൽകിയ പരാതിയിലാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മർദത്തെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നത്.
കോൺഗ്രസുകാരനായ ബിഎൽഎയെ ഉൾപ്പെടുത്തി എസ്ഐആർ ജോലി ചെയ്‌താൽ സിപിഎമ്മുകാർ തടയുമെന്നും പ്രശ്നമുണ്ടാക്കുമെന്നും അനീഷ് ജോർജ് ഭയപ്പെട്ടുവെന്നാണ് ബി എൽഎയുടെ പരാതിയിലുള്ളത്. വൈശാഖും ബി എൽ ഒ അനീഷ് ജോർജും തമ്മിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയുള്ള ഫോൺ സംഭാഷണവും കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പുറത്ത് വിട്ടിരുന്നു . ഈ സംഭാഷാണത്തെ സാധൂകരിക്കുന്ന നിലയിലുള്ള ഒരു പരാതി തന്നെയാണ് BLA വൈശാഖ് ഈ മാസം 8 ന് നൽകിയിട്ടുള്ളത് . സി പി എമ്മുകാരുടെ ഭീഷണി BLO അനീഷിന് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ തന്നെയാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. ഈ ഫോൺ സംഭാഷണത്തിൽ നിന്ന് തന്നെ അനീഷിനുണ്ടായ രാഷ്ട്രീയ സമ്മർദ്ദം മനസിലാക്കാൻ ന്നാധിക്കുന്നത്. അനീഷ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ് . ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അനീഷിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു ശാസ്ത്രീ യ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പോലീസ് ‘.എന്നാൽ അനീഷിനെ സമ്മർദ്ദത്തിലാക്കിയത് കോൺഗ്രസാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സി പി എം ഇപ്പോഴും.
