Connect with us

KERALA

പൊലീസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദ്ദേശം

Published

on

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിർദേശവുമായി ഡിജിപി. ഉദ്യോഗസ്ഥർക്കെതിരേ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ജീവനക്കാർക്ക് ഇത് സംബന്ധിച്ച സർക്കുലർ നൽകിയിട്ടുണ്ട്.

ഔദ്യോഗിക വേഷത്തിൽ മത പരിപാടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുത്, റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്, ഔദ്യോ​ഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, യൂണിഫോം ഉപയോഗിക്കരുത് എന്നിങ്ങനെയാണ് നിർദേശങ്ങൾ. സിവിൽ പൊലീസ് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്കാണ് സർക്കുലർ നൽകിയിരിക്കുന്നത്”

Continue Reading