Connect with us

Crime

ഖാദി ബോർഡ് സെക്രട്ടറികെ.എ രതീഷ് രാജിവെച്ചു.മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് രാജി

Published

on

.

തിരുവനന്തപുരം: 600 കോടിയുടെ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതി ചേർക്കപ്പെട്ട കെ.എ രതീഷ് രാജിവെച്ചു. ഖാദി ബോർഡ് സെക്രട്ടറി, ഖാദി ക്ഷേമനിധി ബോർഡ്, റൂട്രോണിക്‌സ് എംഡി എന്നീ സ്ഥാനങ്ങളിൽ നിന്നാണ് കെ.എ രതീഷ് ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് രാജി.

കേസിന്റെ വിചാരണാ നടപടികൾ ഉടൻ ആരംഭിക്കാനിരിക്കേ, പ്രതിസ്ഥാനത്തുള്ള രതീഷ് ഔദ്യോഗിക സ്ഥാനങ്ങളിൽ തുടരുന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന് സർക്കാർ വിലയിരുത്തലുകളുണ്ടായിരുന്നു. സി.ബി.ഐ.യുടെ കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ള ഒരാൾ ഇത്രയും പ്രധാനപ്പെട്ട പദവികളിൽ തുടരുന്നതുസംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷവിമർശനമുയർത്തിയിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.

കേസിൽ രതീഷിനെതിരേ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. അഴിമതിക്കേസിൽ വിചാരണ കാത്തുനിൽക്കുന്ന ഒരു പ്രതി എങ്ങനെയാണ് സർക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ വിവാദമായ ഈ കേസിൽ, പുതിയ സർക്കാർ വന്നിട്ടും നടപടിയുണ്ടാകാത്തതിനെ കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.

Continue Reading