Connect with us

KERALA

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു.എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

Published

on

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 11 പോലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ. വിജിലൻസ് എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. ഐ.ജി രാജ്പാൽ മീണ, എസ്.പി ബിനു രാമകൃഷ്ണപിള്ള എന്നിവർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഈ വർഷം വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ച കേരളത്തിൽ നിന്നുള്ള ഏക ഉദ്യോഗസ്ഥനാണ് ശശിധരൻ.

ഫയർഫോഴ്സിൽ നിന്നും രാജേന്ദ്രൻ നായർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർക്കും ജയിൽ സർവീസിൽ നിന്നും സുനിൽ കുമാർ, മോഹൻ ദാസ് എന്നിവർക്കും രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു. എൺപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് രാഷ്‌ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയമിച്ച എസ്ഐടിയുടെ മേധാവി കൂടിയാണ് എസ്.പി എസ്. ശശിധരൻ.

Continue Reading