Connect with us

KERALA

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

Published

on

ന്യൂഡൽഹി: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത് ആണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളാണ്. ഓരോരുത്തർക്കും ഓരോ ശൈലി ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെപിസിസി അധ്യക്ഷ ചർച്ചയോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എംഎൽഎമാർക്കും എംപിമാർക്കും പ്രസിഡന്റ് ആവാം. മുൻപ് കെ സുധാകരൻ എംപി ആയിരിക്കെ ആണ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ജനപ്രതിനിധികൾക്ക് അയോഗ്യത ഒന്നും ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

Continue Reading