Connect with us

Bookkeeping

മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ എസ് ഐ ടിയെ നിയോഗിക്കാൻ ശിപാർശ.

Published

on

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ ശിപാർശ. കായിക സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ച സമിതിയാണ് മുഖ്യമന്ത്രിക്ക് ശിപാർശ സമർപ്പിച്ചത്. സർക്കാർ നിലപാടുകളിലെ വീഴ്ചകൾ, കള്ളപ്പണ ഇടപാട് സാധ്യത, വിദേശനാണ്യ വിനിമയത്തിലെ പ്രശ്നങ്ങൾ എന്നിവ വിശദമായി അന്വേഷിക്കും.

സർക്കാർ തലത്തിലുള്ള ബിസിനസ് റൂളുകൾ, സെക്രട്ടേറിയറ്റ് മാനുവൽ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള ഫിനാൻഷ്യൽ കോഡുകൾ എന്നിവയൊന്നും ഈ ഇടപാടുകളിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശരാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുമായി കരാറുണ്ടാക്കി പണം അയച്ചതിൽ വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനവും കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കും

സ്പോൺസറായി ഒരു സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തുന്നതിന് മുൻപ് തന്നെ അവർ അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും സർക്കാർ ഫയലുകൾ നീക്കുന്നതിലും അനുമതി വാങ്ങുന്നതിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ആഭ്യന്തരവകുപ്പിന് ഈ ശിപാർശ കൈമാറുമെന്നും വൈകാതെ തന്നെ എസ്ഐടി രൂപീകരിച്ച് മുഴുവൻ കാര്യങ്ങളും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കിയേക്കുമെന്നാണ് വിവരം.

അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാന സ്പോൺസർമാരായ ‘റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്’ കോർപ്പറേഷൻ’ കരാർ ലംഘനം നടത്തിയത് സംസ്ഥാന സർക്കാർ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു

Continue Reading