KERALA
വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ.
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ. വഖഫ് ബോർഡിൽ സങ്കീർണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.
ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. അതേസമയം നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്‍റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോർഡ് പുനസംഘടിപ്പിക്കുന്നതും സർക്കാരിന്‍റെ അധികാരമാണ്. നിങ്ങൾക്കാണ് അധികാരം എന്ന് സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു.
ഷിയാ അംഗത്തെ നിയമിക്കാൻ ഒരുക്കമാണെന്ന് സർക്കാർ വ്യക്തമാക്കി. ബോർഡ് പുനഃസംഘടിപ്പിക്കാനും ഒരുക്കമാണെന്ന് സർക്കാർ അറിയിച്ചു. എന്തായാലും ആറാഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
