Connect with us

Crime

ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം : പൊലീസ് വേഷം ചമഞ്ഞ് മൂന്ന് പേർ  17 വയസുകാരിയെ പീഡിപ്പിച്ചു

Published

on

ന്യൂഡൽഹി: പൊലീസ് വേഷം ചമഞ്ഞ് മൂന്ന് പേർ ചേർന്ന് 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഡൽഹിയിലെ കൽകാജി മന്ദിറിന് സമീപമുള്ള പാർക്കിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്

ഡൽഹി സ്വദേശിയായ പെൺകുട്ടി വൈകുന്നേരം ഏഴ് മണിയോടെ 17കാരനായ സുഹൃത്തിനൊപ്പം കൽകാജി ക്ഷേത്രത്തിൽ പോയി മടങ്ങവേയായിരുന്നു ക്രൂരപീഡനത്തിനിരയായത്. ക്ഷേത്ര ദർശനത്തിനുശേഷം ഇരുവരും ഏഴരയോടെ ക്ഷേത്രത്തിന് സമീപമുള്ള പാർക്കിലേക്ക് പോയി. ഈ സമയം 25നും 30നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികൾ ഇവരെ സമീപിക്കുകയും തങ്ങൾ പൊലീസുകാരാണെന്ന് പറഞ്ഞ് ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് 8.45ഓടെ സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി പ്രകാരം സംഭവത്തിൽ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ പ്രതികളിലൊരാൾ പിടിയിലായി. പാർക്കിലെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കുകയാണെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Continue Reading