KERALA
അടൂർ പ്രകാശിൻ്റെ പരാതി പരിശോധിക്കാൻ എഐസിസി.
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം പരിശോധിക്കാൻ എഐസിസി. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ നടപടി എഐസിസിയെ ഞെട്ടിച്ചു.
. ദീപ ദാസ്മുൻഷിയാവും വിഷയം അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കുക. പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ ദീപ നേരത്തെ ഹൈക്കമാൻഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായാണ് വിവരം.
അതേസമയം, വിമർശനം സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണെന്നും ആരുടെയും പിന്തുണതേടിയിട്ടില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞു. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
